ഞങ്ങളെല്ലാവരും നിന്നെ യാത്രയാക്കാൻ ഒരുങ്ങി നിൽക്കുകയാണ്.ഓരോ നിമിഷവും ജീവിതത്തെ ഇത്ര മേൽ സ്നേഹിച്ച ഒരാളെ ഞങ്ങളാരും കണ്ടിട്ടില്ല. കണ്ടു മുട്ടിയിട്ടുള്ള എല്ലാവരിലും ഒരായിരം നല്ല ഓർമ്മകൾ തീർത്ത ഒരാൾ. എന്നും എല്ലാവരും സ്നേഹമായി, സാന്ത്വനമായി, നിറഞ്ഞ സന്തോഷമായി ഓർക്കുന്ന ഒരാൾ!നിന്റെ ഈ മുറ്റത്തു നിൽക്കുമ്പോൾ, കണ്ണുകൾ അറിയാതെ ഈറനണിയുമ്പോൾ - ഒരു തണുത്ത കാറ്റ് വന്ന് തഴുകുന്നു! നീ ഞങ്ങളെ കടന്നു പോയതായിരുന്നോ? പതിയെ, ഒരു ചാറ്റൽ മഴ പെയ്യുന്നു! അത് നിന്റെ വിടവാങ്ങൽ ആയിരുന്നോ?കാറ്റായ്, മഴയായ് , മേഘമായ് നീ യാത്രയാകുന്നതറിയാതെ ഞങ്ങൾ നിന്നെ യാത്രയാക്കാൻ കാത്തു നിന്നു!നീ എന്ന മംഗലസത്യത്തെ മനസ്സിലാക്കാനാകാതെ ഞങ്ങൾ!
2026 ജൂലൈ 2
യാത്രയയപ്പ്
2024 ഓഗ 27
ശകടസഖി
ഒരു ദശാബ്ദത്തിനപ്പുറമാണ്.. അച്ഛനും എൻ്റെ കണവനും കൂടി ഈ രഥം എനിക്ക് വേണ്ടി ഉറപ്പിക്കുന്നത്. അന്ന് തൊട്ടിന്ന് വരെ എൻ്റെ സുഖങ്ങളിലും ദുഃഖങ്ങളിലും പങ്കാളിയായ സഖി.
വൈക്കം-ആലപ്പുഴ റൂട്ടിൽ 8-9 മണി സമയത്ത് സ്കൂൾ വണ്ടികൾ മന്ദഗതിയിലായിട്ടുണ്ടെങ്കിൽ അതിന് ഞങ്ങൾ ആണ് കാരണം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങൾ ഇഴഞ്ഞ് ഇഴഞ്ഞ് പോകും. ഒരു, ഒരു മാസം അങ്ങനെ ആയിരുന്നു. പിന്നീട് കൊച്ചിനെ റെഡി ആക്കി അമ്മയെ ഏൽപ്പിച്ച് 8 മണിക്ക് പകുതി കുളിച്ച പാടെ എന്നെ ആലപ്പുഴയിൽ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു എൻ്റെ സഖി... മണ്ണഞ്ചേരി മുഹമ്മ റൂട്ട് ഞാൻ ശരിക്ക് കാണാറില്ല .. ആ സമയം ഞങൾ ഷൂമാക്കർ ആകും.
9 മണിയോടെ എന്നെ പുന്നപ്ര കോളജ് കവാടത്തിൽ എത്തിക്കുക എന്നതാണ് നിബന്ധന. അതിപ്പോൾ 8:10- നു ഇറങ്ങിയാലും ഞങൾ 9 മണിക്ക് കവാടത്തിൽ ഹാജർ!
ഒരിക്കൽ മാത്രം ഞങ്ങൾക്ക് ചെറുതായി ഒന്ന് പിഴച്ചു. ഓടി പിടിച്ച് എത്തിയപ്പോൾ പ്രിൻസിപ്പാൾ attendance register എടുത്ത് മാറ്റി. നേരിൽ കണ്ട് സംസാരിച്ചപ്പോൾ ചിലർക്കു മാത്രമായി attendance time മാറ്റാൻ കഴിയില്ല എന്ന് കൃത്യമായി പറഞ്ഞു തന്നു. ശരിയാണ്. തെറ്റ് ഞങ്ങളുടെ ഭാഗത്ത് തന്നെ. Half day ലീവ് ആക്കി.
കാര്യം അവളോടും പറഞ്ഞു. ലീവിന് ഏറ്റവും വിലയേറിയ കാലം. വീട്ടിലെ ചെറിയ കുഞ്ഞിനും വലിയ അമ്മക്കും അസുഖം വന്നാൽ leave എടുക്കാതെ തരമില്ല. അവൾക്ക് കാര്യം മനസ്സിലായി. പിന്നീട് ഒരിക്കൽ പോലും എനിക്ക് half day leave പോകാതെ അവള് കാത്തു.
തുടരും...
2023 സെപ്റ്റം 14
പ്രണാമം
2023 ജൂലൈ 16
ആത്മതീർത്ഥം
2023 ജനു 18
ഒരനർഘസ്വപ്നം
2022 ഓഗ 2
ആനന്ദം!
എത്ര വിദൂരതയിൽ നിന്നാണ് അങ്ങ് എപ്പോഴും എൻ്റെ സമീപത്തേക്ക് എത്തുന്നത്? എനിക്കറിയില്ല!
പ്രഭാത സൂര്യനും രാത്രി താരകങ്ങൾക്കും അവിടുത്തെ എന്നിൽ നിന്ന് ഒളിപ്പിച്ചു നിർത്താനാവില്ല!
എത്രയോ രാപകലുകൾ ഞാൻ അവിടുത്തെ പദസ്വനം കേട്ടിരിക്കുന്നു; അവിടുത്തെ പ്രവാചകന്മാർ എൻ്റെ ഹൃദയത്തിനുള്ളിൽ കടന്ന് എന്നെ രഹസ്യമായി വിളിച്ചിരിക്കുന്നു!
ഇന്നെന്തു കൊണ്ടോ എൻ്റെ ജീവൻ അത്യുത്സാഹത്തിലാണ്, ഹൃദയം പരമാനന്ദത്തിലും!
എൻ്റെ ജോലികളെല്ലാം തീർത്ത് മടങ്ങുവാൻ നേരമായെന്ന് തോന്നുന്നു; അന്തരീക്ഷത്തിലെങ്ങും അങ്ങയുടെ സാമീപ്യത്തിൻ്റെ നറുമണം!
- ഗീതാഞ്ജലീ (XLVI)
2022 ജനു 13
നിത്യസത്യം
സൂര്യൻ ഉദിക്കുന്നത് കാണാതെ പുലരി തെളിയുന്നത് അറിയുന്നു.
അത്, യാതൊരു ദൃഷ്ടാന്തങ്ങളും ആവശ്യമില്ലാതെ സത്യത്തെ അറിയുന്നത് പോലെയാണ്.
സത്യം ഹൃദയത്തിൽ കുടികൊള്ളുന്നു.. മനസ്സിന് ആ സ്ഥാനം എന്നും അപ്രാപ്യമാണ്!
2022 ജനു 5
അഷിത
അഷിത! എപ്പോഴോ ഉള്ളിൽ ഒളിച്ചിരുന്നൊരു പേര് മാത്രമായിരുന്നു.
എപ്പോഴോ വായിച്ച ചെറുകഥകൾ മാത്രം - അവ മാത്രമായിരുന്നു ഏക പരിചയം!
പിന്നീട് മാതൃഭൂമിയിൽ തുടർച്ച വന്ന അഭിമുഖം - ഓടി തീർത്ത ദിവസങ്ങൾക്കിടയിൽ എപ്പോഴൊക്കെയോ മിന്നി മാഞ്ഞു പോയി.
' അഷിത പോയി ' എന്ന വാർത്ത അറിഞ്ഞപ്പോഴും ഒരു ചെറു നൊമ്പരം - അവരുടെ ഫോട്ടോകൾക്ക് അമ്മയുടെ മുഖസാമ്യം ഉള്ളത് കൊണ്ടാണോ എന്നും അറിയില്ല.
അത് ഞാനായിരുന്നു - വായനശാലയിൽ നിന്ന് എടുക്കുമ്പോഴും കരുതിയില്ല, അവരെന്നിൽ ഇങ്ങനെ വന്ന് നിറയുമെന്ന്...
ഇന്ന് അഷിത എനിക്ക് കൗതുകമുണർത്തുന്ന ഒരു പേര് മാത്രമല്ല. മറിച്ച്, ഒരുപാട് സമസ്യകൾക്കുള്ള ഉത്തരം കൂടിയാണ്. ഉള്ളിൽ എവിടെയോ കൂട് കൂട്ടി ഇരിക്കുന്ന ആ ആത്മാവിനോട് താദാത്മ്യം പ്രാപിച്ചേക്കുമോ എന്നും ഒരു സംശയം!
എല്ലാം നല്ലതിനാകട്ടെ; നല്ലതിനാകും!
2021 മേയ് 8
ആനന്ദം
അരുമപ്രണയത്തിൻ
ആദ്യമധുരത്തിൽ
അലിഞ്ഞുചേർന്നൊരാ
നിമിഷത്തിൻ...
കനവിൽ നിറയുന്ന
നിറവിലലിയുന്ന
നനവ് പടർന്നിതാ
കൺകളിൽ..
വഴിയിതേറെയായ്
നടന്നു തീർത്തിട്ടും
പെയ്തു തോരാതെ
അനുരാഗം,
വഴി മറന്നെന്നും
മിഴി നിറഞ്ഞെന്നും
മനം കുളിർത്തിടും
ആനന്ദം!
2020 സെപ്റ്റം 17
ഒറ്റമന്ദാരം
2020 ജൂൺ 5
എന്താണ് താവോ?
ഒഴിവിൻറെ നിറവ്,
മഹാമൗനത്തിൻറെ സംഗീതം,
അപമാനത്തിന്റെ അനുഗ്രഹം,
പിൻവാങ്ങലിൻറെ മുന്നേറ്റം,
ജ്ഞാനിയുടെ അജ്ഞത,
സംയമികളുടെ സ്ഥൈര്യം,
ആകാശഭൂമികളുടെ നിഷ്പക്ഷത.
സ്വയം നന്മയായിരിക്കുമ്പോഴും തിന്മയുടെ അഭയകേന്ദ്രം.
***************************************************


2020 മേയ് 5
2020 ഏപ്രി 24
നാളെ
ഇന്ന് നീയെനിക്കേകാനിരുന്നൊരാ-
വർഷവും വേനലും തന്നേക്കൂ;
നാളെ ഞാനൊഴിഞ്ഞില്ലാതാകിലും
നിന്നിലെ നൊമ്പരം കുറഞ്ഞിടട്ടെ.
ഇന്ന് വിടർന്നൊരീ പൂക്കളും മാനവും
തെല്ലു നേരം നിന്ന് നോക്കിടട്ടെ;
നാളെ ഞാൻ ഇല്ലാത്ത നേരത്തും
നിന്നിൽ ഈ വസന്തം വന്ന് നിറഞ്ഞിടട്ടെ.
ഇന്നെനിക്കേകിയ സമ്മോഹനങ്ങളിൽ
ഇന്ന് തന്നെ ഞാൻ രമിച്ചിടട്ടെ ;
നാളെ ഞാൻ വിട്ടൊഴിഞ്ഞുപോം നേരത്തു
എന്റെ ദുഃഖങ്ങൾ ശമിച്ചിടട്ടെ .
എന്നും നീയെനിക്കേകിയ നല്ലൊരാ-
ഓർമ്മകളെ ഞാൻ സ്മരിച്ചിടട്ടെ;
നാളെ ഞാനൊരോർമ്മയായി മാറുമ്പോൾ
നിൻ ഹൃത്തിലൊരു താരമായി ഉദിച്ചിടട്ടെ .
*************************************************************************
എല്ലാം ഒടുങ്ങും!
എന്നും ഞാൻ നിന്നുടെയുള്ളിൽ വസിക്കും;
സമ്മോദമോടെ!
2019 ജൂൺ 7
2017 ഓഗ 8
ഭ്രാന്തി
ഉച്ചത്തിൽ എന്നെ തന്നെ വിളിച്ചു : "ഭ്രാന്തീ "
മഴ കണ്ടാലാർത്തു ചിരിക്കുന്നവൾ;
ചിലപ്പോൾ ഓർത്തു കരയുന്നവൾ
ഏകാന്തതയിൽ അഭിരമിക്കുന്നവൾ;
ചിലപ്പോൾ തനിയെ ഭയക്കുന്നവൾ
മാനം നോക്കി അലഞ്ഞു നടക്കുന്നവൾ ;
ചിലപ്പോൾ ഒഴിഞ്ഞുമാറുന്നവൾ :
"ഭ്രാന്തി!"
നിറങ്ങളെല്ലാം അകലെയാക്കി ,
മഴവില്ല് തീർക്കുന്നവൾ
ഉയർന്ന വാനിൽ പറന്ന തൻ്റെ
ചിറക് കെട്ടുന്നവൾ
മനം നിറഞ്ഞ മിഴിവുകൾക്കെല്ലാം
വിലക്ക് തീർക്കുന്നവൾ :
"ഭ്രാന്തി!"
"ഭ്രാന്തീ "; ആരും കേൾക്കാതെ ,
ഉച്ചത്തിൽ എന്നെ തന്നെ വിളിച്ചു : "ഭ്രാന്തീ "
ചുറ്റും ആകെ ഉഴറി നോക്കി,
ആരും അരികിലില്ലല്ലോ;
ഉച്ചത്തിൽ ഉച്ചത്തിൽ കരഞ്ഞു നോക്കി,
ആരും കേൾക്കാനില്ലല്ലോ;
ആർത്തു പെയ്ത മഴയിലൂടെ അലി-
ഞ്ഞലിഞ്ഞു പോയ്
ആരുമാരും കേൾക്കാതറിയാതെ -
ആ ഭ്രാന്തിൻ നിലവിളികൾ!
2015 ജൂലൈ 9
2015 ഏപ്രി 7
മഴ വരുമ്പോൾ ...
![]() |
| Image from |











