2026 ജൂലൈ 2

യാത്രയയപ്പ്

ഞങ്ങളെല്ലാവരും നിന്നെ യാത്രയാക്കാൻ ഒരുങ്ങി നിൽക്കുകയാണ്.

ഓരോ നിമിഷവും ജീവിതത്തെ ഇത്ര മേൽ സ്നേഹിച്ച ഒരാളെ ഞങ്ങളാരും കണ്ടിട്ടില്ല. കണ്ടു മുട്ടിയിട്ടുള്ള എല്ലാവരിലും ഒരായിരം നല്ല ഓർമ്മകൾ തീർത്ത ഒരാൾ. എന്നും എല്ലാവരും സ്നേഹമായി, സാന്ത്വനമായി, നിറഞ്ഞ സന്തോഷമായി ഓർക്കുന്ന ഒരാൾ!

നിന്റെ ഈ മുറ്റത്തു നിൽക്കുമ്പോൾ,  കണ്ണുകൾ അറിയാതെ ഈറനണിയുമ്പോൾ - ഒരു തണുത്ത കാറ്റ് വന്ന് തഴുകുന്നു! നീ ഞങ്ങളെ കടന്നു പോയതായിരുന്നോ? പതിയെ, ഒരു ചാറ്റൽ മഴ പെയ്യുന്നു! അത് നിന്റെ വിടവാങ്ങൽ ആയിരുന്നോ? 

കാറ്റായ്, മഴയായ് , മേഘമായ് നീ യാത്രയാകുന്നതറിയാതെ ഞങ്ങൾ നിന്നെ യാത്രയാക്കാൻ കാത്തു നിന്നു!

നീ എന്ന മംഗലസത്യത്തെ  മനസ്സിലാക്കാനാകാതെ ഞങ്ങൾ!