2019, ജൂൺ 7

രാഗപൂർണിമ


credits

ഭാവസുന്ദരകാവ്യമായെന്നിൽ 
ദീപ്തമായൊരനുരാഗമേ!

നിന്നോമൽ കരങ്ങളാൽ വാരിപുണർന്നെന്നെ 
സമ്മോദമാനസനാക്കിടണെ,

എന്നുമെൻ മാനസവീഥിയിൽ നീയൊരു 
പൊൻതാരമായൊളി തൂകിടണെ,

നിൻപാദരേണുവിൽ ചേരുവാനായിട്ടെ-
ന്നുൾത്താരമെന്നെന്നും തുടിച്ചിടുന്നു.

നിന്നിൽ അലിഞ്ഞലിഞ്ഞില്ലാതെയാകട്ടെ 
യെൻമോഹരാഗപരിഭവങ്ങൾ!

3 അഭിപ്രായങ്ങൾ:

shajitha പറഞ്ഞു...

2 വര്‍ഷത്തിനു ശേഷമുള്ള എഴുത്ത്, ആ gap feel ചെയുന്നില്ല കെട്ടൊ, മനോഹരമായിരിക്കുന്നു....ഇനിയും എഴുതൂ

ലേഖ പറഞ്ഞു...

നന്ദി ഷാജിതാ .. മഴക്കാലം തന്ന കവിതയാണ്. ഇനിയും പ്രകൃതി കനിയും എന്ന് പ്രതീക്ഷിക്കുന്നു.

സുധി അറയ്ക്കൽ പറഞ്ഞു...

രാഗപൂർണിമ കൊള്ളാം ട്ടോ.

ഒരു അഗ്രിഗേറ്റർ എത്തിയിട്ടുണ്ട്. പോയി നോക്കൂ.