പഴങ്കാഴ്ച്ചകള്‍ മാറാന്‍,
വെയില് വരാന്‍,
പുതുനാമ്പുകള്‍ തളിരിടാന്‍,
കാടുകള്‍ വെട്ടി.
പുതുക്കാഴ്ച്ചകള്‍ മറയ്ക്കാന്‍,
അതിരുകള്‍ ഉറപ്പിക്കാന്‍,
ആനന്ദം തന്നെ, താനേ അനുഭവിക്കാന്‍,
മതിലുകളും കെട്ടി.
കാഴ്ച്ചകള്‍ എല്ലാം മാഞ്ഞു കഴിഞ്ഞു,
ആരവങ്ങളൊക്കെ ഒഴിഞ്ഞു പോയി,ഋതുക്കള്‍ക്ക് എന്നോ കാലം തെറ്റി,
നാം മാത്രം, ഇതൊന്നുമറിയാതെ... ഇന്നും ജീവിച്ചിരിക്കുന്നു.
7 അഭിപ്രായങ്ങൾ:
എത്ര സത്യം!
നാം മാത്രം, ഇതൊന്നുമറിയാതെ...
ഇന്നും ജീവിച്ചിരിക്കുന്നു
വാസ്തവം...അടുത്ത് താമസിക്കുന്നവര്‍ ആരാണെന്ന് പോലും അറിയാതെയുള്ള ജീവിതം..
I have posted comment for your latest post here in this blog... Please check as soon as your time permits...
http://enikkuthonniyathuitha.blogspot.com/
Thanks!
good!
സത്യം !
നല്ല കവിത ആശംസകള്‍
nannayitund.aashamsakal.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ