2010, മേയ് 25
അകലങ്ങള്‍
ഞാന്‍: നീയെന്താ കാണുന്നത്?
നീ: നമുക്കിടയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മരുഭൂമി.
ഞാ: സുതാര്യമായ ഈ മനസ്സിലൂടെ നോക്ക്. ഇപ്പോഴോ? മരുഭൂമിയുടെ അതിരുകള്‍ കവിഞ്ഞൊഴുകുന്ന അരുവികള്‍ ഒന്നുചേരുന്നത് കാണുന്നില്ലേ?
നീ: നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ?
ഞാ: അന്യതയുടെ കെട്ടുകള്‍ അഴിക്കൂ. എന്നിട്ട് ആ നന്മ നിറഞ്ഞ കണ്ണുകളിലൂടെ നോക്കൂ. ഇപ്പോഴോ? അന്ധതയുടെ മൂടുപടം നീങ്ങുമ്പോള്‍ നിറയുന്ന തെളിമ നീ കാണുന്നില്ലേ?
നീ: നമുക്കിടയിലെ ദൂരങ്ങള്‍...
ഞാ: ഒപ്പം ഒരിറ്റ് സ്നേഹവും കരുതലും കൂടി കരുതിക്കോളൂ. ഇപ്പോഴും നമുക്കിടയില്‍ ദൂരങ്ങള്‍ കാണുന്നോ?
നീ: ഇല്ല..
ഞാ: പിന്നെ?
നീ: ഞാന്‍ നീയായ് കഴിഞ്ഞു. ഇനി എനിക്ക് മറ്റൊന്നും കാണെണ്ട.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
ഇതുപോലുള്ള ആശയം സൂചിപ്പിക്കുന്ന വരികള്‍ ഒരുപാടുണ്ട്
:-)
ങൂം... നന്നായിട്ടുണ്ട് അവതരണം..
ഒരു കവിത പോലെ സുന്ദരം.
ഞാന്‍ നീയായ് കഴിഞ്ഞു. ഇനി എനിക്ക് മറ്റൊന്നും കാണെണ്ട!
ഇഷ്ടായി
നന്നായിട്ടുണ്ട്
"നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ"
അകലങ്ങള്‍ കുറയ്ക്കുന്ന തിരിച്ചറിവ്...
നന്നായി.
നന്നായിട്ടുണ്ട് , തുടര്‍ന്നും എഴുതുക ഇതുപോലുള്ള കാവ്യഭംഗിയുള്ള ശകലങ്ങള്‍
"നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ", athimanoharam
Merkur 37C Safety Razor Review – Merkur 37C
The casinosites.one Merkur 37c is an excellent short handled DE safety razor. https://deccasino.com/review/merit-casino/ It is more หาเงินออนไลน์ suitable for both heavy and 토토 non-slip hands and is therefore a https://septcasino.com/review/merit-casino/ great option for experienced
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ