2009, ഓഗ 31
നഗരപ്രദക്ഷിണം
നാടാകെയുണര്‍ന്നൊരുങ്ങിയാ-
നഗരപ്രദക്ഷിണയാത്ര കാണാന്‍.
കാലാള്‍പടയും നിരയുമ-
തിന്മുന്നിലൊരരുമ മുഖവും,
ദൈന്യമല്ല, ദാസ്യഭാവമല്ലവ-
നൊരു നിഷ്കളങ്കബാല്യസ്വരൂപം.
പ്രിയമോലും മേനിയുമാരു-
മോമനിക്കും പൊന്‍ നിറവും
പൊന്മണിതൂക്കിയ കഴുത്തുമാ-
തൂനെറ്റിയില്‍ പടര്‍ന്ന കുറിയും
ആരിവന്‍? വിണ്ണില്‍ നിന്നിറങ്ങിയ
കാമധേനുവിന് പ്രിയപുത്രനോ? ആ
മേഘവര്ണ്ണന് തന് കളിക്കൂട്ടോ?
ആരിലും വാത്സല്യമുണര്‍ത്തുമി-
വനെ കാണുക, കാണുക നഗരമേ.
കണിക്കാഴ്ച്ചയിവന്‍ നിങ്ങള്‍,ക്കിവന്‍
കണ്ണില്‍ നിങ്ങള്‍ കൗതുകലോകം
പെരുമ്പറ വാദ്യഘോഷങ്ങള-
ലയ്ക്കുന്നുണ്ടെങ്ങും, ഇവനുള്ളിലും.
ആശങ്കയുണ്ടുള്ളിലെന്നാകിലുമാ-
ധീരന് ഗര്‍വ്വിഷ്ഠനായ് നട കൊണ്ടു
മലയേറി മുകളില്‍ ചെന്നാലവനീ-
നഗരപാപത്തിന്‍ പരിഹാരം, ചേതന-
യറ്റൊരു പാവം ബലിമൃഗം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായങ്ങൾ:
തൂനെറ്റിയില്‍ പടര്‍ന്ന കുറിയും
ആരിവന്‍? വിണ്ണില്‍ നിന്നിറങ്ങിയ
കാമധേനുവിന് പ്രിയപുത്രനോ? ആ
മേഘവര്ണ്ണന് തന് കളിക്കൂട്ടോ?
ആരിലും വാത്സല്യമുണര്‍ത്തുമി-
വനെ കാണുക, കാണുക നഗരമേ.
മനോഹരമായ വരികള്‍ നല്ല ഭാവം ഓണാശംസകള്‍
ശരിക്ക് അങ്ങട് മനസിലായില്ല....എന്റെ കുഴപ്പം...പക്ഷെ നന്നായിട്ടുണ്ട്...ഓണാശംസകള്‍...
കക്കാടിന്റെ ഏതൊക്കെയോ പഴയ നഗരകവിതകളാണ് പെട്ടെന്നോർത്തത്.
നഗരം തീവ്രമായി അനുഭവിപ്പിക്കുന്ന അന്യതാബോധം അനുഭവപ്പെടുന്ന വരികൾ.നന്നായിരിക്കുന്നു.ഒന്നുകൂടി ചുരുക്കിയാൽ ഇനിയും ഭംഗിയായേനേ എന്നു തോന്നി.
ആശംസകൾ.
നാഗരിഗത ശരിക്കും വന്യമാണ്.അവിടെ നാം ഒരോരുത്തരും വെറും യന്ത്രങ്ങളാണ്.
ഇന്ന് ഗ്രാമവും ഏതാണ്ട് അങ്ങനെ ആകുന്നു എന്നൊരു തോന്നൽ
നന്ദി പാവപ്പെട്ടവന്, Seek my..
വികട..നന്ദി.. ഇനിയും ചുരുക്കി എഴുതാന്‍ പറ്റുമോ എന്ന് നോക്കട്ടെ.
പിള്ളേച്ചന്, നാഗരികത വന്യമാണോ? വന്യതക്കും ഒരു ഭംഗിയില്ലെ? നാഗരികത നാം സ്വയം അടിച്ചേല്‍പ്പിക്കുന്ന അന്യതയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. നന്ദി..
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍! :)
vayichu nalla thalam
നന്നായിരിക്കുന്നു കവിത.
പൂർണ്ണമായും യോചിക്കുന്നുവേന്നു പറയുന്നില്ല; എങ്കിലും
ഒരു വരിയോർത്തു പോകുന്നു
"നാട്യ പ്രധാനം നഗരം ദരിദ്രം നാട്ടിൻ പുറം നന്മകളാൽ സമൃധം"
ഇനിയെത്ര നാളുകൽ കൂടിയെന്നറിയില്ലയെങ്കിലും.
ഓണാശം സകൾ
nalla varikal.. Keep writing :)
നന്ദി സ്റ്റീഫന്‍, വയനാടന്‍, വരദ ചേച്ചി. വന്നതിനും അഭിപ്രായം പറഞ്ഞതിനും.
:)
നഗരത്തിലായലും അല്ലെങ്കിലും എല്ലാവരും ബലിമൃഗങ്ങള്‍ തന്നെ. അതറിയുന്നില്ലെന്ന് മാത്രം.
മലയേറി മുകളില്‍ ചെന്നാലവനീ-
നഗരപാപത്തിന്‍ പരിഹാരം, ചേതന-
യറ്റൊരു പാവം ബലിമൃഗം.
കഷ്ടം!!!
ശരിയാണ് തലശ്ശേരി, അരുണ്‍. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ