2009, ഓഗ 6

എന്റെ പൂവാക



തൊടിയിലൊരേകാന്ത കോണില്‍ നില്‍പ്പു-
ണ്ടെന്‍ തോഴി,യെന്‍ മനോമോഹിനി.

അവള്‍ വളര്‍ന്നു പടര്‍ന്നതെന്‍ സ്മൃതി-
ജാലകത്തിലൂടെ, മറവിയിലൂടെയും.

പുലര്‍ന്നുവരുമ്പോള്‍ അവളെന്നും നനുത്ത-
മഞ്ഞില്‍ കുളിച്ചു നില്‍ക്കും,

മഴ നനഞ്ഞാല്‍ മറന്നിടാതെ എനിക്കായി-
ട്ടെന്നും 'മരം പെയ്യി'ക്കും,

തകര്‍ന്നൊരെന്‍ മനസ്സിലേക്കവള്‍ ഒരു കുളിര്‍-
തെന്നലില്‍ അശ്രുപത്രങ്ങളയക്കും,

തപിച്ചു ഞാനുഴറുമ്പോളവളെന്‍ താപം
അരുണശോഭയിലേറ്റു വാങ്ങും.

സഖി! നിന്നോര്‍മ്മകള്‍ ചുവന്നപൂക്കളായെന്നുമീ-
വാഴ്‌വില്‍ ചേര്‍ന്നു നില്‍ക്കട്ടെ!
വരും ജന്മങ്ങളില്‍ കൂടി അവയെന്നില്‍ സുഖദ-
മാം സുഗന്ധം പരത്തിടട്ടെ!

12 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു

Jayasree Lakshmy Kumar പറഞ്ഞു...

വരികൾ കൊള്ളാം

എന്തു മനോഹരമാണ് ഇതിന്റെ കൂടെ ചേർത്തിരിക്കുന്ന ആ ചിത്രം!!!!!!!!
ഞാനതങ്ങടിച്ചു മാറ്റീട്ടോ :)

ലേഖ പറഞ്ഞു...

നന്ദി ശ്രീ.. :)

ലക്ഷ്മി ചേച്ചി.. നന്ദി.. വന്നതിനും അഭിപ്രായം പറഞ്ഞതിനും..

പിന്നെ, ചിത്രം നെറ്റില്‍ നിന്നാണ്‌ കേട്ടോ? അടിച്ചുമാറ്റിയത്‌ കൊണ്ട്‌ എനിക്ക്‌ പ്രശ്നമൊന്നുമില്ല.. ;)

കുഞ്ഞായി | kunjai പറഞ്ഞു...

സഖി! നിന്നോര്‍മ്മകള്‍ ചുവന്നപൂക്കളായെന്നുമീ-
വാഴ്‌വില്‍ ചേര്‍ന്നു നില്‍ക്കട്ടെ!

വരും ജന്മങ്ങളില്‍ കൂടി അവയെന്നില്‍ സുഖദ-
മാം സുഗന്ധം പരത്തിടട്ടെ!

നല്ല വരികള്‍

അരുണ്‍ കരിമുട്ടം പറഞ്ഞു...

കൊള്ളാട്ടോ

siva // ശിവ പറഞ്ഞു...

നല്ല വരികള്‍...

കണ്ണനുണ്ണി പറഞ്ഞു...

എനിക്കും ഉണ്ട് വീട്ടില്‍ ഒരു വാക...
നന്നൈയ്ട്ടോ വരികള്‍

വയനാടന്‍ പറഞ്ഞു...

സഖി! നിന്നോര്‍മ്മകള്‍ ചുവന്നപൂക്കളായെന്നുമീ-
വാഴ്‌വില്‍ ചേര്‍ന്നു നില്‍ക്കട്ടെ!
വരും ജന്മങ്ങളില്‍ കൂടി അവയെന്നില്‍ സുഖദ-
മാം സുഗന്ധം പരത്തിടട്ടെ!

നന്നായിരിക്കുന്നു. ഒതുക്കമുള്ള വരികൾ

രഘുനാഥന്‍ പറഞ്ഞു...

കവിത കൊള്ളാം രേഖേ...

ഇനിയും എഴുതൂ..........

ആശംസകള്‍

ലേഖ പറഞ്ഞു...

കുഞ്ഞായി, അരുണ്‍, ശിവ നന്ദി..

നന്ദി കണ്ണനുണ്ണി.. എന്റെ വീട്ടിലെ വാക അല്ല കേട്ടോ? കേരള സര്‍വ്വകലാശാലയിലെ വാകയാണ്‌ കഥാപാത്രം..

വയനാടനും രഘുനാഥനും നന്ദി.. രഘുനാഥ, ഞാന്‍ ലേഖ ആണ്‌ രേഖ അല്ല കേട്ടോ?

Sureshkumar Punjhayil പറഞ്ഞു...

വരും ജന്മങ്ങളില്‍ കൂടി അവയെന്നില്‍ സുഖദ-
മാം സുഗന്ധം പരത്തിടട്ടെ!
Theerchayayum angineyakatte...!

Manoharam, Ashamsakal...!!!

ലേഖ പറഞ്ഞു...

നന്ദി സുരേഷ്‌ കുമാര്‍ :) :) :)