നമ്മള്‍ തമ്മില്‍ ഒരു കത്തിടപാടിന്റെ ആവശ്യമില്ലായിരിക്കാം. എങ്കിലും ചിരപരിചിതര്‍ക്കും ഒരു കത്തെഴുതുക എന്നത് എനിക്ക് വളരേ ഇഷ്ടമാണ്. അത് കൊണ്ട് എഴുതുന്നു.
സുഖം തന്നെയാണോ എന്ന് ഞാന്‍ ചോദിക്കുന്നില്ല. കാരണം, നിനക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖം ഉണ്ടായാല്‍ അത് ഞാന്‍ അറിയുമല്ലോ.
ഞാന്‍ നിന്നെ സംബോധന ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. അതേ, എനിക്ക് ആത്മസുഹൃത്ത് തന്നെയാണ് നീ.
പലപ്പോഴും ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ട് " എന്തോ ഒരു വല്ല്യ ശൂന്യത എന്റെ ജീവിതത്തിലുണ്ട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ സ്ഥാനം ജീവിതത്തില്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്" എന്ന്. അത് പറഞ്ഞപ്പോഴൊക്കെ അമ്മ പുഞ്ചിരിച്ചിട്ടേയുള്ളു.
നിനക്കറിയാമല്ലോ, എന്റെ എല്ലാ കിറുക്കന്‍ ആശയങ്ങളും കേള്‍ക്കാന്‍ അമ്മ മാത്രമേ ഉള്ളൂ എനിക്ക്. പറഞ്ഞു വന്നതില്‍ നിന്ന് മാറി പോയി, അല്ലെ?
അപ്പോള്‍, അങ്ങനെ ഒരാളുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. അപ്പോഴതാ നില്‍ക്കുന്നു 'നീ'. ഞാന്‍ നിന്നോട് സംസാരിച്ചു.. "കൊള്ളാമല്ലോ, എന്റെ ആശയങ്ങളുമായെല്ലാം ഒത്തു പോകുന്ന ഒരാള്‍"..
പിന്നീട് എപ്പോഴോ ഞാന്‍ എന്നെ കുറിച്ച് ആരോടും പറയാതിരുന്ന കാര്യങ്ങളെല്ലാം നിന്നോട് പറഞ്ഞു. നീയും നിന്നെ കുറിച്ചെല്ലാം എന്നോട് പറഞ്ഞു. ആദ്യം പറഞ്ഞത് നീ തന്നെയാണ്. പിന്നെ, എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഞാന്‍ നീയുമായ് പങ്കുവച്ചു. നീ മറ്റുള്ളവരേ പോലല്ല എന്നെനിക്ക് തോന്നി.
കാരണം നീയും എന്നെ പോലെ തന്നെ ഓര്‍മ്മകളെ സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു. ഇന്നിന്റെ ലോകത്ത്, പക്ഷെ ആ ഓര്‍മ്മകള്‍ക്കൊന്നും സ്ഥാനമില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ അവയുടെ കുളിര്‍മ്മ മനസ്സിലെന്നും സൂക്ഷിച്ചു വച്ചവരായിരുന്നു നമ്മള്‍.
'Nostalgic creatures' എന്ന് മറ്റുള്ളവര്‍ പറയുമ്പോഴും ആ ഗൃഹാതുരത്വത്തിന്റെ സുഖം മറ്റാര്‍ക്കും മനസ്സിലാകില്ല എന്ന് സ്വകാര്യമായി അഹങ്കരിച്ചിരുന്നവരായിരുന്നല്ലോ നമ്മള്‍.
നിന്റെ ആഗ്രഹങ്ങളെല്ലാം എന്നോട് പറഞ്ഞപ്പോഴൊക്കെ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് അവയൊക്കെ സഫലമാകണമേ എന്ന്. ഇന്ന് അവയ്ക്കെല്ലാം അര്‍ത്ഥം കൈ വരുമ്പോള്‍ നിന്നെക്കാളേറേ സന്തോഷിക്കുന്നത് ഒരുപക്ഷെ ഞാനായിരിക്കും.
സുഹൃത്തുക്കളായ നാള്‍ മുതല്‍ ഇന്നു വരെ നമ്മള്‍ ഒരു കാര്യവും ഒളിച്ചു വച്ചിട്ടില്ല അല്ലെ? എന്നാല്‍ നിനക്കറിയാത്ത ഒരു കാര്യം മാത്രമുണ്ട് കേട്ടോ? അത് കൂടി പറയുവാനാണ്‍` ഈ കത്തെഴുതുന്നത്. അതോടൊപ്പം തന്നെ നീയെനിക്ക് എത്രയും പ്രിയപ്പെട്ടവനാണെന്ന് അറിയിക്കുവാനും.
ഇനി കാര്യത്തിലേക്ക് കടക്കാം. നിന്റെ എല്ലാ നന്മകളും കണ്ട് കൊണ്ട് തന്നെ ഞാന്‍ പടിയിറങ്ങുകയാണ് - ഈ ജീവിതത്തില്‍ നിന്ന്.
കാരണം ചോദിച്ചാല്‍ പറയുവാന്‍ പ്രത്യേകിച്ചൊന്നുമില്ല. എന്റെ സ്വപ്നങ്ങള്‍ ഫലവത്താകാത്തതു കൊണ്ടായിരിക്കാം. ഒരുപക്ഷെ, ഇനിയും ജീവിച്ചിരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല എന്നൊരു തോന്നല്‍.
തീരുമാനമെടുത്താല്‍ പിന്നെ അത് നടപ്പിലാക്കാനുള്ള എന്റെ കാര്‍ക്കശ്യം നിനക്ക് അറിയുമല്ലോ. എന്റെ ആത്മസുഹൃത്തിന് ഞാന്‍ തീരാവേദനയാണ് നല്‍കുന്നത് എന്ന് എനിക്കറിയാം. എന്നാലും നിന്നോട് ഒരു വാക്ക് പറയാതെ പോകാനാവില്ലല്ലോ.
നീയെന്നോട് ക്ഷമിക്കണം എന്ന് ഞാന്‍ പറയില്ല. കാരണം, ഞാന്‍ തെറ്റല്ല ചെയ്യുന്നത് എന്ന് ഏറ്റവും നന്നായി അറിയാവുന്ന ആളും നീ തന്നെയാണല്ലോ.
തല്‍ക്കാലം നിര്‍ത്തട്ടെ,
അല്ല, എന്നെന്നേക്കുമായി നിര്‍ത്തുകയാണ്.
തീരാനൊമ്പരത്തോടെ
സ്നേഹത്തോടെ
നിന്റെ മാത്രം സുഹൃത്ത്
ആത്മസുഹൃത്ത്
2009 ജൂൺ 9
2009 മേയ് 30
മഴയാത്ര
കാടറിഞ്ഞ് മരമറിഞ്ഞ്
മഴ നനഞ്ഞ് അതിലലിഞ്ഞ്
കുളിരണിഞ്ഞ് പാട്ടു മൂളി
മനം നിറഞ്ഞ് മതി മറന്ന്
കാറ്റിലേറി മലയിലേറി
മാനമേറി മുകിലിലേറി
മഴനൂലിലൂടെ മണ്ണിലണഞ്ഞു...
മഴ നനഞ്ഞ് അതിലലിഞ്ഞ്
കുളിരണിഞ്ഞ് പാട്ടു മൂളി
മനം നിറഞ്ഞ് മതി മറന്ന്
കാറ്റിലേറി മലയിലേറി
മാനമേറി മുകിലിലേറി
മഴനൂലിലൂടെ മണ്ണിലണഞ്ഞു...
2009 ഏപ്രി 16
സ്വപ്നം
മിഴികളടച്ചു ഞാനിന്നീരാവിലെന്‍ -
സങ്കല്‍പജാലകം തുറന്നിടട്ടെ,
വിദൂരസ്വപ്നങ്ങള്‍ നെയ്ത് നെയ്തെന്‍ -
മനം വര്‍ണ്ണലോകങ്ങള്‍ തീര്‍ത്തിടട്ടെ,
അതിലൂടെ യാത്രയായെന്നാത്മാവും -
നിന്നരികത്തണഞ്ഞ് തേങ്ങിടട്ടെ,
മൃദുലമാം കരങ്ങളാല്‍ നീയെന്നെ തഴുകുമ്പോള്‍ -
എന്‍ ഹൃദയവും പാടിടട്ടെ,
"പ്രണയം മനോഹരം"; അതിന്‍ ലോലമാം -
വിസ്ത്രതിയില്‍ ഞാനെന്നെ മറന്നിടട്ടെ.
2009 ഏപ്രി 1
നന്ദിതയ്ക്ക്.. സ്നേഹപൂര്‍വം!

വായിച്ചു മടക്കിയ പുസ്തകത്താളിലൊക്കെയും വേദന,
അസഹ്യമായ്, നീ എന്നെ കൈയൊഴിയുക!
നിന്നിലെ അസ്വാസ്ഥ്യങ്ങള്‍ എന്നില്‍ നീറി പടരാതിരിക്കട്ടെ
ഞാന്‍ നിന്നെ അറിയാതിരിക്കട്ടെ, നിന്നില്‍ അലിയാതെയും.
നിന്‍ പകലിരവുകളില്‍ ഞാന്‍ എന്നെ സങ്കല്‍പിച്ചു;
ഭയാനകം! ഞാന്‍ നീയായി മാറുമെന്നോ?
വേണ്ട! മൃതിയുടെ കരങ്ങളില്‍ എനിക്ക് സ്വയമലിയേണ്ട!
നിന്നേയും നിന്‍ വാക്കുകളേയും കടന്ന് ഞാന്‍ പോയീടട്ടെ!
മാപ്പെനിക്കേകുക, ഞാന്‍ നീ തന്നെ എന്നറിയുന്നുവെങ്കിലും,
മാപ്പെനിക്കേകുക,എന്‍ സഖി ഞാന്‍ തിരിഞ്ഞു നട കൊള്ളട്ടെ;
ജീവിതത്തിന്‍ മരുപച്ചയിലേക്ക് ഞാന്‍ നിന്നേയും കൂട്ടട്ടെ?
വരുന്നോ എന്റെ കൂടെ? നീ കാണാന്‍ മറന്ന -
മരതകക്കാഴ്ചകള്‍ ഞനിന്നേകാം...
തിരിച്ചു പോരുമോ നീ ഒരിക്കല്‍ കൂടി?
എന്‍ ജീവനും സ്വപ്നങ്ങളും കൂടി ഞാന്‍ നിനക്കേകാം...
അസഹ്യമായ്, നീ എന്നെ കൈയൊഴിയുക!
നിന്നിലെ അസ്വാസ്ഥ്യങ്ങള്‍ എന്നില്‍ നീറി പടരാതിരിക്കട്ടെ
ഞാന്‍ നിന്നെ അറിയാതിരിക്കട്ടെ, നിന്നില്‍ അലിയാതെയും.
നിന്‍ പകലിരവുകളില്‍ ഞാന്‍ എന്നെ സങ്കല്‍പിച്ചു;
ഭയാനകം! ഞാന്‍ നീയായി മാറുമെന്നോ?
വേണ്ട! മൃതിയുടെ കരങ്ങളില്‍ എനിക്ക് സ്വയമലിയേണ്ട!
നിന്നേയും നിന്‍ വാക്കുകളേയും കടന്ന് ഞാന്‍ പോയീടട്ടെ!
മാപ്പെനിക്കേകുക, ഞാന്‍ നീ തന്നെ എന്നറിയുന്നുവെങ്കിലും,
മാപ്പെനിക്കേകുക,എന്‍ സഖി ഞാന്‍ തിരിഞ്ഞു നട കൊള്ളട്ടെ;
ജീവിതത്തിന്‍ മരുപച്ചയിലേക്ക് ഞാന്‍ നിന്നേയും കൂട്ടട്ടെ?
വരുന്നോ എന്റെ കൂടെ? നീ കാണാന്‍ മറന്ന -
മരതകക്കാഴ്ചകള്‍ ഞനിന്നേകാം...
തിരിച്ചു പോരുമോ നീ ഒരിക്കല്‍ കൂടി?
എന്‍ ജീവനും സ്വപ്നങ്ങളും കൂടി ഞാന്‍ നിനക്കേകാം...
2008 സെപ്റ്റം 17
രാഗാത്മകം

അഴകേ നീയിന്ന് തളര്‍ന്നു വീണീടുമ്പോള്‍ -
അഴലായ് ഞാന്‍ നിന്ന് തേങ്ങീടുന്നു.
മധുമണം മാറി നിന്‍ ചൊടികളിലിന്നു ഞാന്‍ -
മരവിച്ച ചുംബനം നല്‍കീടട്ടെ?
മരണമാം നിന്‍ തോഴന്‍ വന്നിട്ടു പോകുമ്പോള്
വിട നല്‍കാന്‍ ചുംബനം നല്‍കീടട്ടെ?
മലര്‍മാരി പെയ്യുമീ വാടിയിലന്നു ഞാന്‍ -
നിന്‍ മധുകണം തേടി വന്നതല്ലേ!
അമൃതധാരയായ് അന്നു നിന്‍ ജീവിതം -
എന്നുടെ പ്രാണനില്‍ ചേര്‍ന്നതല്ലേ.
നിന്നുടെ ജീവനും, ലയവും ശ്രുതിയുമായ് -
എന്നുടെ പ്രാണനില്‍ ചേര്‍ന്നതല്ലേ.
മധുരമാം ഓര്‍മ്മയായ് ഇന്നു നീ മാറുമ്പോള്‍ -
മരണത്തിന്‍ കയങ്ങളില്‍ ഇന്നു നീ പോകുമ്പോള്‍ -
നിന്നുടെ രാഗമാം അരുണശോഭയിലീ -
സന്ധ്യയും നേര്‍ത്തഗാനം മൂളീടുന്നു.
നിന്നുടെ ആത്മാവിന്‍ സ്നേഹരാഗങ്ങളാലീ -
ഉദ്യാനവും വര്‍ണ്ണാഭ തേടീടുന്നു.
***************************************************
കാലമേ നിന്‍ സ്നേഹവീഥിയില്‍ -
കാത്തിരുന്നു ഞാന്‍ ഇന്നു പാടീടട്ടെ?
മരിക്കാത്ത പ്രേമതിന്‍ ഗീതികള്‍ -
ഒരായിരമായിരം ഈണങ്ങളില്‍ പാടീടട്ടെ!
നിന്‍ അന്തര്‍വീചികളിലൂടെ എന്‍ നാദമെന്‍ -
പ്രിയയെ തേടി അലഞ്ഞീടട്ടെ!
2008 ഓഗ 7
രാഗധാര

ഇന്നീ മണ്ണിന്‍ പുതു ഗന്ധവുമായി
പ്രകൃതി രചിക്കുന്നീയൊരനശ്വര കൃതി
താന്‍സെന്‍ രാഗത്തിലലിഞ്ഞു ചേര്‍ന്നോ-
രീനാളില്‍ അവളുടെ ജുഗല്‍ബന്ദി
സപ്തസ്വരങ്ങളും ചേര്‍ത്തവള്‍ പാടുന്നു
അനുരാഗധാരയായി കുളിരായി കോരിചൊരിയുന്നു
ഊഷരമായൊരീ മണ്ണിന്‍ ദാഹമകറ്റുവാന്
വിണ്ണില്‍ നിന്ന് സ്വരരാഗധാരയുതിര്‍ന്നു
കവികള്‍ സഹൃദയരേറ്റു പാടി-
യാ നാദത്തിന്‍ അനന്തവീചികള്
പുഴയും കടലുമീ കരിയിലകളും താളമേകി
ബ്രഹ്മമാകവേ നിറയും ഓംകാരമായി
ഊര്‍ജ്ജമായി, ശ്വാസമായി, അസ്തിത്വമായി
കരഞ്ഞും പരഞ്ഞും; ചിരിച്ചും ചിലമ്പിച്ചും
വഴിപിരിഞ്ഞ തൊടികളെ ചേര്‍ത്തു വച്ചും
ഉന്മത്തയായി രതിയായി രഹസ്യമായി
കാതിലെന്തോ പറഞ്ഞ് പെയ്തൊഴിഞ്ഞു
രാവിന്‍ മടിത്തട്ടിലവള്‍ വീണലിഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
