പ്രേമസ്വരൂപൻ തൻ പ്രേയസി രാധാറാണി
താവക വിരഹത്താ,ലശ്രുവിലാനന്ദിച്ചു.
രാധാ രാധാ കൃഷ്ണാ...
മൂലോകത്തിനും ദേവൻ തൻ പ്രാണനാദനന്ന-
ങാനന്ദനടനമാടിയതാണീ ഭൂമിയിൽ;
രാധാ രാധാ കൃഷ്ണാ...
രാസരസപൂർണ്ണ ലാസ്യനാട്യത്തോടവൻ
ആനന്ദചിന്മയൻ, മഞ്ജുളബാലകൻ-
രാധാ രാധാ കൃഷ്ണാ...
തന്മനോമുരളിയിൽ മാധുര്യം നിറച്ചവൻ
പാടിയതാണന്നോരോ ചേലെഴും ശീലുകൾ.
രാധാ രാധാ കൃഷ്ണാ...
കാളിന്ദീ നദി,യപ്പോൾ ഗോപസ്ത്രീരമണന്റെ
ശ്രീരാഗധാരയിലലിഞ്ഞു ചേർന്നല്ലോ!
രാധാ രാധാ കൃഷ്ണാ...
ചാരുതരുനിര തൻ ഭാഗ്യാതിരേകത്താൽ
ശ്രീപതീപദാംബുജം തഴുകാൻ മോഹിച്ചല്ലോ!
രാധാ രാധാ കൃഷ്ണാ...
ആനന്ദലഹരിയിലാറാടി ഭൂമിദേവി
ശ്രീപുരുഷോത്തമൻ വാണീടും ഭാഗ്യകാലം!
രാധാ രാധാ കൃഷ്ണാ...
ആ സുഖസ്മൃതികളി,ലാനന്ദിക്കുന്നുവിന്നും
ശ്രീരാഗദേവൻ തൻ മോഹിനി രാധാറാണി.
രാധാ രാധാ കൃഷ്ണാ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ