
വെളിച്ചചിറകുകൾ വീശി-
യരുണനേത്രനാം പക്ഷി.
നൽചിരി തൂകിയ പൂക്കളും -
പൊഴിഞ്ഞു വീഴുന്നു സത്വരം.
നിൻ പ്രഭയിൽ ഒളിമങ്ങിയലിയുന്നു,
നൽചിരി തൂകിയ പൂക്കളും -
പൊഴിഞ്ഞു വീഴുന്നു സത്വരം.
നിൻ പ്രഭയിൽ ഒളിമങ്ങിയലിയുന്നു,
മന്ദാരപ്പൂവിതളാം ചന്ദ്രനും
വിഭാതം വിടർത്തി പാടുന്ന
പക്ഷീ നീ സ്വയം കത്തിയെരി -
ഞ്ഞെന്നും ഞങ്ങളെ പോറ്റുന്നു.
ഊർജ്ജമണ്ഡലമായ് നീയീ
പക്ഷീ നീ സ്വയം കത്തിയെരി -
ഞ്ഞെന്നും ഞങ്ങളെ പോറ്റുന്നു.
ഊർജ്ജമണ്ഡലമായ് നീയീ
ജഗത്തിൻ ജീവശ്വാസമായ്
പ്രണവമായ് നിറയുന്നു.
നീയെരിഞ്ഞടങ്ങുന്നൊരീ രാവിൽ
നീയെരിഞ്ഞടങ്ങുന്നൊരീ രാവിൽ
നിൻ അലിവിൻ നിഴലിൽ
ഞങ്ങളും, നല്ലൊരു നാളേയ്ക്കായ്
കിനാവ് കണ്ടുറങ്ങീടട്ടെ.
നാളെ വീണ്ടും വരിക
വന്ന്‍ ഞങ്ങളെ തുയിലുണർത്തുക.
ഞങ്ങളും, നല്ലൊരു നാളേയ്ക്കായ്
കിനാവ് കണ്ടുറങ്ങീടട്ടെ.
നാളെ വീണ്ടും വരിക
വന്ന്‍ ഞങ്ങളെ തുയിലുണർത്തുക.
5 അഭിപ്രായങ്ങൾ:
നാളെ വീണ്ടും വരിക
ഞങ്ങളെ തുയിലുണർത്തുക.
:)
സൂര്യഭഗവാനെ ഉണർത്താനാണൊ ഈ പാട്ട്...?
അതൊ നമ്മളെത്തന്നെയോ...?
നന്നായിരിക്കുന്നു കവിത...
ആശംസകൾ....
നിത്യസത്യമായ സൂര്യനുതന്നെയാവട്ടെ ആശംസകള്‍ അല്ലേ?.
NIce snap and poem
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ