
സ്വപ്നം
ഞാന്‍: എന്തേ നീയിന്ന് ചോന്നുതുടുത്തതെന്‍ കുഞ്ഞുപനിനീര്‍പുവേ
അഭിരാമ,മീയാരാമത്തില്‍ വിടരാന്‍ കഴിഞ്ഞതിനാലോ,
തന്‍ പ്രേമനാഥനെ നീയെന്നും ധ്യാനിച്ചുനിന്നതിനാലോ,
എന്തേ നീയിന്ന് വ്രീളാവിവശയാകുവതെന്തേ?
പൂവ്: മൊട്ടിട്ട നാള്‍ തൊട്ടേയാശിച്ചതാണാ മേഘവര്‍ണ്ണനെ കാണാന്‍,
ആ ശ്രീപാദങ്ങളിലെന്നെങ്കിലും ചേര്‍ന്നടിയാന്‍, അല്ലായ്കി-
ലാ പാദപത്മധൂളിയൊരിക്കലെങ്കിലും ശിരസ്സിലണിയാന്‍;
ഇവയെന്‍ ജീവിതം പൂവിട്ടുണര്‍ത്തിയ സുന്ദരസ്വപ്‌നങ്ങള്‍!
***************************************************
സമാപ്തി
ഞാന്‍: എന്നിട്ടുമെന്തെ നീയിന്ന് മണ്ണോടു ചേര്‍ന്നതെന്‍ കുഞ്ഞുപൂവേ?
ആ നീലവര്‍ണ്ണന്നു കരുണയില്ലേ, നിന്നെ കൈവിട്ടു കളഞ്ഞതെന്തേ?
പൂവ്: നീയെന്തറിവൂ,യെന്‍ സഖി! ഭവാന്‍ എന്നെയെന്നോ ആ
കൗസ്തുഭം വിടരും മാറില്‍ ചേര്‍ത്തു വച്ചതല്ലേ.
മൃതം, ഈ ശരീരം മാത്രം; ഞാന്‍ മണ്ണായ് തീരുകയില്ല,
വൈകുണ്ഠപുരിയില്‍, പാല്‍ക്കടലില്‍, ആ മാനസത്തില്‍
ഞാനെന്നെന്നും വിടര്‍ന്നു പരിലസിക്കുമല്ലോ!
8 അഭിപ്രായങ്ങൾ:
:)
വൈകുണ്ഠപുരിയില്‍, പാല്‍ക്കടലില്‍, ആ മാനസത്തില്‍
ഞാനെന്നെന്നും വിടര്‍ന്നു പരിലസിക്കുമല്ലോ!
:)
ഒരവിയലു പരുവമായല്ലോ :)
വന്നതിനും വായിച്ചതിനും നന്ദി നജീം, സജൻ, പ്രിയ.
അവിയലു പരുവമായോ പ്രിയേ? അടുത്തതിൽ ശരിയാക്കാൻ ശ്രമിക്കാം. :)
ലളിതവും മനോഹരവുമായിരുന്നു ആദ്യ ഭാഗം (പ്രമേയം ഏെറെ ചര്‍വ്വിതചര്‍വ്വണം ആണ് എന്നത് മറക്കാം) രണ്ടാം ഭാഗത്തിനെ പുതിയൊരു തലത്തിലേക്കു കൊണ്ടു വരാനായില്ല. എഴുത്തു തുടരുക... പുതുമകള്‍ കൊണ്ടുവരാന്‍ എപ്പോഴും ശ്രമിക്കുക. ആശംസകള്‍
ആകെ ഫ്ലോപ് ആയോ? ഞാൻ ശ്രമിക്കാം സന്തോഷ്. നല്ല നിരൂപണത്തിൻ് നന്ദി. :)
ലേഖ,വളരെ നല്ല കവിത. പക്ഷെ,വരികളുടെ arrangement-ല്‍ വന്ന പ്രശ്നം കാരണം വായനാസുഖം കുറഞ്ഞു പോകുന്നു.അതൊന്നു ശരിയാക്കരുതോ...?
:)
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ