നിറനിലാവൊഴുകും രാവില്‍
മലര്‍മാരി പെയ്യും നിലാവില്ഒരു കുഞ്ഞുതാരകപൂവിന്റെ നൊമ്പരം
അറിയാതുറങ്ങുന്നു മാനം.
മിഴികളില്‍ നനവുമായ് നീലനിലാവിലി-
ന്നവള് കാത്തിരിപ്പതാരെ?
ഉരുകും മനവുമായ് ഈ കുളിര് യാമത്തി-
ലവള് ഓര്‍ത്തിരിപ്പതാരെ?
അകലത്തൊരാളിന്റെ നിസ്വനം കേട്ടാലോ
അറിയാതുയരുന്നു സ്പന്ദനങ്ങള്‍.
രാവൊടുങ്ങും മുന്‍പേ തന്‍പ്രേമനാഥനെ
കാണാന്‍ കൊതിക്കുന്നുണ്ടാ മാനസം.
എന്നിട്ടും..
ഒരു വര്‍ണ്ണതേരേറിയവനിന്നണയുമ്പോള്‍
നീ ഒളിമങ്ങി പോകുവതെന്തെന്‍ സഖീ?
****************************************
സുര്യന്റെ മറുവാക്ക്:
നിന്നൊളി നിന് മനസ്സിലെന്നറിയുകെന്‍ സഖി!
നിന്നൊളി നിന് പ്രണയത്തിലെന്നറിയുകെന്‍ സഖി!
മങ്ങില്ലൊരിക്കലുമത് ജന്മാന്തരങ്ങളോളം..
7 അഭിപ്രായങ്ങൾ:
നല്ല കവിത. തുടരുക.
:)
നന്ദി കുമാരാ.. തുടരാം :)
കാത്തിരിപ്പു തുടരുക ...ഇനിവരുമ്പോൾ..ഒളിയോടെ വിളങ്ങൂക
സുന്ദരമായൊരു പ്രണയ കവിത...!
നന്ദി നന്ദ, ദീപ! :)
നന്ദി സോണ :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ