ലോകം കാക്കുന്ന തമ്പുരാന്മാരേ, ഈ മണ്ണിന് -
കാവല്ക്കാരിലൊരാള് ഞാന്‍,എഴുതുന്നീ ഗീതം.
വര്‍ഗ്ഗസമരമല്ല, സാഹസമല്ല ഈ ഏഴകള്‍ തന്-
വെറും ജീവിതസാക്ഷ്യപെടുത്തലാണീ ഗാനം.
നാലല്ല നാന്നൂറ് കൊല്ലമല്ല അതിലേറേയീ ഞങ്ങള്‍-
ദേവാപരന്മാരാം മനുജാതി തന് തോഴര്‍.
ആപത്ക്കാലത്തിലവരെ കാത്തുപോരുന്ന വീരര്‍,
നന്മയും സ്നേഹവും കൈമുതലായവര്‍,
നന്ദിയ്ക്ക് പെരുമകേട്ട ഒരേ വര്‍ഗ്ഗം.
കാട്ടിലും മേട്ടിലും പാറമടയിലും കൂട്ടുപോയ്
അവനായ് വിടുപണി ചെയ്തീക്കാലമെല്ലാം
സ്നേഹമോ ശാസനയോ ഭേദദണ്ഡമോ ഏതും
നെഞ്ചേറ്റുന്ന പാവമാം സഹയാത്രികര്‍
ഈ ശ്വാനവര്‍ഗ്ഗത്തിന്‍ വീരകഥകളെന്നാളും
പറഞ്ഞാലൊടുങ്ങുമോ?
സ്വര്‍ണ്ണലിപികളിലെഴുതേണ്ട, ചരിത്രസത്യ-
ങളാക്കേണ്ട ഞങ്ങള്‍ തന് ഗാഥകള്‍.
ഒരിറ്റു കാരുണ്യം, ദയ, അതു മതി മറ്റേ-
തും കൊതിക്കുന്നതില്ല ഞങ്ങള്‍.
തന്മകന് ജീവനറ്റു കിടക്കുമ്പോളേതൊരമ്മയും
തളര്‍ന്നു പൊകുമല്ലോ? ഞാനുമൊരമ്മ!
ആരോ 'യജമാനന്' തന്ന വിഷചോറ് തിന്നൊ-
ടുങ്ങി കിടക്കുന്നുണ്ടെന്റെ മക്കള്‍!
ഞാനുമൊഴിയട്ടെ, തീരട്ടെയീ ജന്മം മര്‍ത്ത്യ-
ദാസിയായ് ജീവിച്ച കുറ്റത്തിന്.
ഭാരമേറുന്നു തലയ്ക്കയ്യോ! കാലുകള്‍ കുഴഞ്ഞു-
മറിഞ്ഞു പോകുന്നല്ലോ!കണ്കള്-
മറയുന്നു, ലോകം കീഴ്മേലാകുന്നു,
ഇരുട്ടു പടര്‍ന്നു കയറുന്നു...
എന്നിട്ടും കാലം, പതിയേ ഒഴുകുന്നു.
11 അഭിപ്രായങ്ങൾ:
വീട്ടിനടുത്ത് കഴിഞ്ഞ ദിവസം നടന്ന ഒരു കൂട്ടക്കൊല!
ഓമനത്തം തുളുമ്പുന്ന 7-8 പട്ടികുഞ്ഞുങ്ങളെ ഏതോ ഒരു 'മനുഷ്യസ്നേഹി' വിഷം വച്ചു കൊന്നു.ആരോ സ്നേഹത്തോടെ നീട്ടിയ കൊലച്ചോറുണ്ട ആ കുഞ്ഞുങ്ങള്‍ ഒന്നൊഴിയാതെ ചത്തൊടുങ്ങി.
"നന്നായി പോയി, ഇല്ലെങ്കില്‍ എല്ലാം കൂടി പെറ്റുകൂട്ടും." എന്ന് അഭിപ്രായപ്പെട്ട മറ്റൊരു 'മനുഷ്യ സ്നേഹി'യോട് ഒരു ചോദ്യം. ഭൂമിയില്‍ പെറ്റുകൂട്ടാനുള്ള അവകാശവും മനുഷ്യന് മാത്രമേ ഉള്ളോ?
വേദന ഉളവാക്കുന്ന വാക്കുകൾ...!
:(
I think we have to redefine the term 'humane' (Manushyathwam punarnirvachikkappedanam!!)
See what happened when the roles were reversed; when the helpless child was human
http://abhilashsuryan.blogspot.com/2007/07/woman-president-stray-dogs-and-girl.html
ഒരു ശ്വാനനില്‍ ഒതുക്കേണ്ടതല്ല, വായന എന്നു തോന്നുന്നു.
സ്വര്‍ണ്ണലിപികളിലെഴുതേണ്ട, ചരിത്രസത്യ-
ങളാക്കേണ്ട ഞങ്ങള്‍ തന് ഗാഥകള്‍.
ഒരിറ്റു കാരുണ്യം, ദയ, അതു മതി മറ്റേ-
തും കൊതിക്കുന്നതില്ല ഞങ്ങള്‍.
അത് കലക്കി, ആശംസകള്‍
"തന്മകന് ജീവനറ്റു കിടക്കുമ്പോളേതൊരമ്മയും
തളര്‍ന്നു പൊകുമല്ലോ? ഞാനുമൊരമ്മ!
ആരോ 'യജമാനന്' തന്ന വിഷചോറ് തിന്നൊ-
ടുങ്ങി കിടക്കുന്നുണ്ടെന്റെ മക്കള്‍!"
മാതൃത്വത്തിന്റെ തീഷ്ണത ...സര്‍വ ജീവ കോശങ്ങളിലും ......നന്നായി വരച്ചു കാട്ടി ..
നന്നായിട്ടുണ്ട്
ഇതൊരു'satire' ആണ്!!!
സാമൂഹിക-സംസ്കാരിക-രാഷ്ട്രീയ-മാനുഷിക- കാപട്യങ്ങളെ വലിച്ചു ചീന്തുന്ന'satire!!'
അഭിവാദനങ്ങള്‍!!
അതേ 'മനുഷ്യത്വം' പുനര്വിചരിക്കപെടട്ടെ. എന്നെങ്കിലും.
Abhilash sir, I have gone through your post. It is really true. We, humans always have many excuses not to do things. But these poor beings dont have any.
തലശ്ശേരി സര്.. നന്ദി..
വായന വിപുലപ്പെടുത്തണം.
കുറുപ്പ്, ഭൂതത്താന്‍, ഉമേഷ്, ജോയ്, നന്ദി.. വന്നതിനും.. അഭിപ്രായം പങ്കുവച്ചതിനും. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ