2010, സെപ്റ്റം 12

നമ്മുടെ കാഴ്ച്ചകള്‍


പഴങ്കാഴ്ച്ചകള്‍ മാറാന്‍,
വെയില്‍ വരാന്‍,
പുതുനാമ്പുകള്‍ തളിരിടാന്‍,
കാടുകള്‍ വെട്ടി.

പുതുക്കാഴ്ച്ചകള്‍ മറയ്ക്കാന്‍,
അതിരുകള്‍ ഉറപ്പിക്കാന്‍,
ആനന്ദം തന്നെ, താനേ അനുഭവിക്കാന്‍,
മതിലുകളും കെട്ടി.

കാഴ്ച്ചകള്‍ എല്ലാം മാഞ്ഞു കഴിഞ്ഞു,
ആരവങ്ങളൊക്കെ ഒഴിഞ്ഞു പോയി,
ഋതുക്കള്‍ക്ക്  എന്നോ കാലം തെറ്റി,
നാം മാത്രം, ഇതൊന്നുമറിയാതെ...
ഇന്നും ജീവിച്ചിരിക്കുന്നു.

7 അഭിപ്രായങ്ങൾ:

വിനയന്‍ പറഞ്ഞു...

എത്ര സത്യം!

Junaiths പറഞ്ഞു...

നാം മാത്രം, ഇതൊന്നുമറിയാതെ...
ഇന്നും ജീവിച്ചിരിക്കുന്നു

വാസ്തവം...അടുത്ത് താമസിക്കുന്നവര്‍ ആരാണെന്ന് പോലും അറിയാതെയുള്ള ജീവിതം..

Pranavam Ravikumar പറഞ്ഞു...

I have posted comment for your latest post here in this blog... Please check as soon as your time permits...



http://enikkuthonniyathuitha.blogspot.com/


Thanks!

പേടിരോഗയ്യര്‍ C.B.I പറഞ്ഞു...

good!

Jishad Cronic പറഞ്ഞു...

സത്യം !

ജയിംസ് സണ്ണി പാറ്റൂർ പറഞ്ഞു...

നല്ല കവിത ആശംസകള്‍

SUJITH KAYYUR പറഞ്ഞു...

nannayitund.aashamsakal.