2009, ഡിസം 9

സുകൃതക്ഷയം



         പടിയിറക്കം! എന്നോ എന്റെ ഓളങ്ങള്‍ വന്നലച്ചിരുന്ന ഈ കല്‍പടവുകള്‍ ഒരിക്കല്‍ കൂടി കാണട്ടെ. നന്ദി! മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളെ തഴുകാന്‍ എനിക്ക്‌ ആകുമെന്ന്‌ തോന്നുന്നില്ല.

        എന്നിലേക്ക്‌ മധുരക്കനികള്‍ പകര്‍ന്നു തന്ന വന്‍വൃക്ഷങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ താരാട്ട്‌ പാടാന്‍ എനിക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല.; നിങ്ങള്‍ക്ക്‌ ജീവാമൃതം പകരാനും.

        എന്നില്‍ ജീവതാളമായിരുന്ന ആയിരമായിരം മത്സ്യങ്ങളെ നിങ്ങളോട്‌ ഞാന്‍ മാപ്പ്‌ ചോദിക്കുന്നു. ഇനിയൊരിക്കലും നിങ്ങളെ കാണാനും പായാരം ചൊല്ലാനും ഞാനുണ്ടായെന്ന്‌ വരില്ല.

        എന്റെ പുണ്യം ജീവന്‍ പകര്‍ന്ന മൃഗസഞ്ചയങ്ങളെ മാപ്പ്‌! ഇനിയൊരിക്കലും നിങ്ങളുടെ ജീവന്റെയും ആത്മാവിന്റെയും ദാഹമകറ്റാന്‍ എനിക്‌ കഴിവില്ല.

        എന്നെ സ്നേഹിച്ച എന്റെ സാമീപ്യം കൊതിച്ച മനുഷ്യാത്മാക്കളെ മാപ്പ്‌. ഇനിയൊരിക്കലും നിങ്ങളുടെ പ്രണയത്തിനും പ്രയാണത്തിനും സാക്ഷിയായ്‌ ഞാനുണ്ടാകില്ല. മന്വന്തരങ്ങളില്‍ നിങ്ങള്‍ പടുത്തുയര്‍ത്തിയ വിസ്മയങ്ങള്‍ കാണാനും എനിക്കിനി കഴിയില്ല.

        എന്നെ സ്നേഹിച്ച മണല്‍ത്തരികളെ, പുല്‍നാമ്പുകളെ, ഇലപടര്‍പ്പുകളെ, വടവൃക്ഷങ്ങളെ, ജീവജാലങ്ങളെ, സത്യദാഹികളും അല്ലാത്തവരുമായ മനുഷ്യരെ, എന്റെ മക്കളെ, നന്ദി! ഈ പ്രപഞ്ചം നിങ്ങള്‍ക്ക്‌... ഞാന്‍ ഒഴിയട്ടെ. യാത്ര തിരിക്കട്ടെ. മാപ്പ്‌! എന്റെ കണ്ണീരു തടയാന്‍ എനിക്കാകുന്നില്ല. നനവില്ലാത്ത എന്റെ കണ്ണീര്‍ . എന്റെ സുകൃതം എന്നോ ക്ഷയിച്ചു. ഇനി മൃതി.

നന്ദി!എന്നെ ഇത്രയധികം സ്നേഹിച്ചതിന്‌. മാപ്പ്‌! ഞാന്‍ എന്നെ തന്നെ മറന്ന്‌ നിങ്ങളെ സ്നേഹിച്ചതിന്‌.

17 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

നന്ദി!എന്നെ ഇത്രയധികം സ്നേഹിച്ചതിന്‌. മാപ്പ്‌! ഞാന്‍ എന്നെ തന്നെ മറന്ന്‌ നിങ്ങളെ സ്നേഹിച്ചതിന്‌.

ഇല്ല നമ്മള്‍ തിരിച്ച് സ്നേഹിച്ചിട്ടില്ല. തന്നെത്തന്നെ മറന്ന് നമ്മളെ സ്നേഹിച്ചെന്നതുമാത്രമാണ് സത്യം. അതിന്റെ ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നു.

സ്വതന്ത്രന്‍ പറഞ്ഞു...

ഓര്‍മ പെടുത്തലുകള്‍ക്ക് നന്ദി . നദികളാല്‍
സമ്പന്നമാണ് കേരളം , നമ്മുടെ
അനാസ്ഥയും ദുരുപയോഗവും മൂലം ,അവയെല്ലാം
മൃതിയടഞ്ഞു കൊണ്ടിരിക്കുകയാണ് .
"സുകൃതക്ഷയം തന്നെ" ..........

വിനയന്‍ പറഞ്ഞു...

ഇത്തവണ തകർത്തു!
keep going!

വേണു പറഞ്ഞു...

Touching...എന്തൊക്കെയോ എവിടെയൊക്കെയോ കൊണ്ടു...

ലേഖ പറഞ്ഞു...

നന്ദി നിരക്ഷരൻ, സ്വതന്ത്രൻ, വിനയൻ, വേണൂ. തിരിച്ച് സ്നേഹിക്കാൻ നമ്മൾ എത്തും വരെ മരിക്കാതെ കാത്തിരുന്നെങ്കിൽ..

Jayasree Lakshmy Kumar പറഞ്ഞു...

ആസന്നമൃതിയിൽ നിനക്കാത്മശാന്തി :(

കുരാക്കാരന്‍ ..! പറഞ്ഞു...

സുകൃതക്ഷയം... അല്ലാതെന്താ പറയുക :)
എഴുത്ത് നന്നായിട്ടുണ്ട്!!

ലേഖ പറഞ്ഞു...

നന്ദി ലക്ഷ്മി, കുരാക്കാരൻ! :)

താരകൻ പറഞ്ഞു...

മായരുതേ നിൻ മൃദു ഗീതം
മനസ്സിൻ കുളിരാം കളഗാനം...

Melethil പറഞ്ഞു...

ishtaayi!

ശ്രീ പറഞ്ഞു...

നന്നായി

ലേഖ പറഞ്ഞു...

Many thanx thaaraka, melethil, shree.. :)

the man to walk with പറഞ്ഞു...

nannayi puzhayude gandgadham..
ishtaayi

ലേഖ പറഞ്ഞു...

thanx "man to walk"! :)

ഭൂതത്താന്‍ പറഞ്ഞു...

ഞാന്‍ ഒഴിയട്ടെ. യാത്ര തിരിക്കട്ടെ. മാപ്പ്‌! എന്റെ കണ്ണീരു തടയാന്‍ എനിക്കാകുന്നില്ല. നനവില്ലാത്ത എന്റെ കണ്ണീര്‍ . എന്റെ സുകൃതം എന്നോ ക്ഷയിച്ചു. ഇനി മൃതി.

വേദനയോടെ വിടവാങ്ങല്‍ ...നന്ദിയില്ലാത്ത നമുക്കിടയില്‍ നിന്ന് ...

എന്നാലും ഒരു പുതുവത്സര ഭൂതാശംസ

ലേഖ പറഞ്ഞു...

നന്ദി സോണ, ഭൂതത്താൻ.. പുതുവത്സരാശംസകൾ! :)

ജോയ്‌ പാലക്കല്‍ - Joy Palakkal പറഞ്ഞു...

ഒരു പുഴയുടെ ദുഃഖം...
നന്നായിരിക്കുന്നു..
നവവത്സരാശംസകള്‍!!