2009, ജൂലൈ 3

ഇനിയും...

ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;

വഴിയേറേ നടന്നേറി ഞാന്‍ കണ്ടിടട്ടെ
കാഴ്ച്ചകള്‍ ഒളിമങ്ങാതേ;

കാഴ്ച്ചകളില്‍ മാധുര്യമേറി നിറഞ്ഞിടട്ടെ
ശുദ്ധമാം സംഗീതത്തോടെ;

ശുദ്ധമാം സംഗീതമായ്‌ തീര്‍ന്നിടട്ടെ
എന്‍ മനം അതിമികവോടെ;

എന്‍ മനമിതില്‍ സ്വപ്നങ്ങള്‍ നിറഞ്ഞിടട്ടെ
ഇനിയും വഴിയേറേ നടന്നീടാന്‍..

17 അഭിപ്രായങ്ങൾ:

വിനയന്‍ പറഞ്ഞു...

:)

പാവപ്പെട്ടവൻ പറഞ്ഞു...

ഇനിയും, ഇനിയും വഴിയേറേ നടന്നീടട്ടെ
പാദമെന്‍ കുഴഞ്ഞിടാതെ;

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഒരു സൈക്കിള്‍ പോലെ, നടന്ന്, കണ്ട്, സംഗീതത്തില്‍ ആറാടി, വീണ്ടും നടന്ന്..
നന്നായിരിക്കുന്നു

the man to walk with പറഞ്ഞു...

nannayi

ലേഖ പറഞ്ഞു...

പാവപ്പെട്ടവനും അരുണിനും the man to walk with - ഇനും നന്ദി.. :)

VEERU പറഞ്ഞു...

Very Nice !!!

Vinodkumar Thallasseri പറഞ്ഞു...

ഇനിയും ദൂരമേറെ താണ്ടാനുണ്ട്‌,
കവിത തന്‍ വഴിത്താരയില്‍.

ആശംസകള്‍.

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്, ആശംസകള്‍!

ലേഖ പറഞ്ഞു...

വീരുവിനും ശ്രീക്കും നന്ദി..
തല്ലശ്ശേരിക്കും.. വന്നതിനും അഭിപ്രായം പങ്കുവച്ചതിനും.. :)

Thus Testing പറഞ്ഞു...

കവിതയുടെ വഴിയിലും കുറെയേറെ നടക്കാനും കാഴ്ചകള്‍ കാണാനുമുണ്ട്. ആ നടത്തവും കാഴ്ച്കയും കുറച്ച് കൂടി നല്ല ഗുണം തരും...ആശംസകള്‍

Sureshkumar Punjhayil പറഞ്ഞു...

Swapnangal nirayatte... Manoharam, Ashamsakal...!!!

ശ്രീഇടമൺ പറഞ്ഞു...

കവിത നന്നായിട്ടുണ്ട്
ആശംസകള്‍...*
:)

അജ്ഞാതന്‍ പറഞ്ഞു...

വരികൾ ഇഷ്ടപ്പെട്ടു.:)

ലേഖ പറഞ്ഞു...

അരുണ്‍ പറഞ്ഞത്‌ ശരി തന്നെയാണ്‌..ഇനിയും കുറെയേറേ നടക്കാനും കാണാനും ഉണ്ട്‌.. :)

സുരേഷ്‌ കുമാര്‍, ശ്രീ, Strange bird നന്ദി... ഇതു വഴി വന്നതിനും അഭിപ്രായം പങ്കു വച്ചതിനും.. :)

ഗോപക്‌ യു ആര്‍ പറഞ്ഞു...

കാടറിഞ്ഞ്‌ മരമറിഞ്ഞ്‌
മഴ നനഞ്ഞ്‌ അതിലലിഞ്ഞ്‌
കുളിരണിഞ്ഞ്‌ പാട്ടു മൂളി

കവിതകളിലൊരു ലയമുണ്ട്
ഇനിയും കൂടുതൽ നന്നാക്കാം

are u a student or lecturer?

താരകൻ പറഞ്ഞു...

നല്ലകവിത..ആശംസകൾ.പിന്നെ മഞ്ഞുതുള്ളീകൾ കൊണ്ടു മുഖചുട്ടി കുത്തിയ കുഞ്ഞു മുല്ലപൂവിന്റെ ചിത്രവും ഇഷ്റ്റമായി...

ലേഖ പറഞ്ഞു...

ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.. ഞാന്‍ ഒരു student ആണ്‌.. ഗോപക്‌, താരകന്‍ നന്ദി...മുല്ലപൂവിന്റെ ചിത്രം എന്റേതല്ല കേട്ടോ? അത്‌ ഇന്റര്‍നെറ്റില്‍ കിട്ടിയതാണ്‌.. :)