
അഴകേ നീയിന്ന് തളര്‍ന്നു വീണീടുമ്പോള്‍ -
അഴലായ് ഞാന്‍ നിന്ന് തേങ്ങീടുന്നു.
മധുമണം മാറി നിന്‍ ചൊടികളിലിന്നു ഞാന്‍ -
മരവിച്ച ചുംബനം നല്‍കീടട്ടെ?
മരണമാം നിന്‍ തോഴന്‍ വന്നിട്ടു പോകുമ്പോള്
വിട നല്‍കാന്‍ ചുംബനം നല്‍കീടട്ടെ?
മലര്‍മാരി പെയ്യുമീ വാടിയിലന്നു ഞാന്‍ -
നിന്‍ മധുകണം തേടി വന്നതല്ലേ!
അമൃതധാരയായ് അന്നു നിന്‍ ജീവിതം -
എന്നുടെ പ്രാണനില്‍ ചേര്‍ന്നതല്ലേ.
നിന്നുടെ ജീവനും, ലയവും ശ്രുതിയുമായ് -
എന്നുടെ പ്രാണനില്‍ ചേര്‍ന്നതല്ലേ.
മധുരമാം ഓര്‍മ്മയായ് ഇന്നു നീ മാറുമ്പോള്‍ -
മരണത്തിന്‍ കയങ്ങളില്‍ ഇന്നു നീ പോകുമ്പോള്‍ -
നിന്നുടെ രാഗമാം അരുണശോഭയിലീ -
സന്ധ്യയും നേര്‍ത്തഗാനം മൂളീടുന്നു.
നിന്നുടെ ആത്മാവിന്‍ സ്നേഹരാഗങ്ങളാലീ -
ഉദ്യാനവും വര്‍ണ്ണാഭ തേടീടുന്നു.
***************************************************
കാലമേ നിന്‍ സ്നേഹവീഥിയില്‍ -
കാത്തിരുന്നു ഞാന്‍ ഇന്നു പാടീടട്ടെ?
മരിക്കാത്ത പ്രേമതിന്‍ ഗീതികള്‍ -
ഒരായിരമായിരം ഈണങ്ങളില്‍ പാടീടട്ടെ!
നിന്‍ അന്തര്‍വീചികളിലൂടെ എന്‍ നാദമെന്‍ -
പ്രിയയെ തേടി അലഞ്ഞീടട്ടെ!