2010, മേയ് 26

പ്രണയമായ്.. മഴ !

മഴ! എന്റെ മനതാരിലും മഴ-
യിന്നാകെ പെയ്തു തോര്‍ന്നീടുന്നു!
മഴ നനഞ്ഞീറനാം  തെന്നലായ് നീ-
യിന്നെന്നെ പ്രണയിനിയാക്കീടുന്നുവോ?

മഴ തന്‍ നേര്‍ത്ത രാഗത്തിനായെന്നും
കാതോര്ത്തിരുന്നവള്‍ ഞാനി,ന്നീ-
മഴയിലും കാത്തിരുന്നത് നിന്നുടെ
ശ്രുതിമധുരവേണുഗാനത്തിനായിട്ടോ? 

മഴ വന്നു ചേരുമാ പുഴയിലെ ഓളങ്ങള്‍
കണ്ടിരുന്നെന്നും ഞാന്‍, ഇന്നീ പുഴ-
യിലെ പോലെന്നാത്മാവിലും നിന്‍
രാഗം അലകള്‍ തീര്‍ക്കുന്നുവോ?

മഴ പെയ്ത്  തോരുമീ സായന്തനത്തിലി-
ന്നെന്നുള്ളിലൊന്നേ മോഹം-
'നിന്നാര്‍ദ്രമാം ആത്മാവിലും ഞാ-
നിന്ന്‍ മഴയായ് പെയ്തിരുന്നെങ്കില്‍!'

9 അഭിപ്രായങ്ങൾ:

ടോംസ്‌||Toms പറഞ്ഞു...

ഇത് നന്നായിരിക്കുന്നു ദിവ്യ

വിനയന്‍ പറഞ്ഞു...

:)

രഘുനാഥന്‍ പറഞ്ഞു...

:)

Kalavallabhan പറഞ്ഞു...

"ഇന്നീ പുഴ-
യിലെ പോലെന്നാത്മാവിലും നിന്‍
രാഗം അലകള്‍ തീര്‍ക്കുന്നുവോ?"

നല്ല കവിത

ലേഖ പറഞ്ഞു...

നന്ദി. ഇത് വളരെ പഴയ ഒരു കവിത ആണു. :)

ഹരികൃഷ്ണൻ പറഞ്ഞു...

edavapaathi angane peithu theeratte...
kavitha nannaittundu..but ithu njan neerathe vaayichittundu.... :)

രാജേഷ്‌ ചിത്തിര പറഞ്ഞു...

veendum mazha...:(

dr.faustus പറഞ്ഞു...

കവിത നന്നായിരിക്കുന്നു.മഴ ഒരു വല്ലാത്ത വികാരം തന്നെ ആണ്.

ചിത്രഭാനു പറഞ്ഞു...

കേട്ട് തഴമ്പിച്ച ക്ലീഷേ എന്നു വിളിക്കാവുന്ന വാക്കുകളാണ് അധികവും. ടൈറ്റിലിൽ മഴ, രാഗം, ശ്രുതി, ആർദ്രം, ആത്മാവ്... പ്രയോഗങ്ങളിൽ പുതുമ തോന്നുന്നില്ല. ഞാൻ വിമർശിക്കാൻ വല്യെ ആളൊന്നുമല്ല. എന്നാലും പറഞ്ഞെന്നു മാത്രം. ആശംസകൾ