2009, മേയ് 30

മഴയാത്ര

കാടറിഞ്ഞ്‌ മരമറിഞ്ഞ്‌
മഴ നനഞ്ഞ്‌ അതിലലിഞ്ഞ്‌
കുളിരണിഞ്ഞ്‌ പാട്ടു മൂളി
മനം നിറഞ്ഞ്‌ മതി മറന്ന്
കാറ്റിലേറി മലയിലേറി
മാനമേറി മുകിലിലേറി
മഴനൂലിലൂടെ മണ്ണിലണഞ്ഞു...

3 അഭിപ്രായങ്ങൾ:

വിനയന്‍ പറഞ്ഞു...

Excellent...! Adipoliyaayittund

നിരക്ഷരന്‍ പറഞ്ഞു...

എനിക്ക് ഭയങ്കര ഇഷ്ടായി ഈ കുട്ടിക്കവിത. കാട്ടിലേ മേട്ടിലോ മഴനനഞ്ഞ് ഒരു യാത്രപോകുമ്പോള്‍ മൂളാനായി എന്നെന്നേക്കുമായി ഞാനിത് മനസ്സില്‍ കുറിച്ച് വെക്കുന്നു.

നന്ദി ലേഖാ.....

ലേഖ പറഞ്ഞു...

ഇത്‌ ഒരു മഴ സമയത്ത്‌ ട്രെയിനില്‍ ഇരുന്ന് എഴുതിയതാണ്‌.. നന്ദി ..