2012, സെപ്റ്റം 23

വിരഹസന്ധ്യ

 

അരുണസന്ധ്യ ഒരു നേർത്തതേങ്ങലായ്‌ ഉരുകിയലിയുന്നുവോ,
അകലെ വാനിലാപ്രണയസത്യത്തെ തേടിയലയുന്നുവോ!

നിമിഷശലഭമായ്‌ വാഴ്‌വിൽ വർണ്ണരാജി പടർത്തുന്നുവോ,
വിരഹശോകമാം രാഗമെന്നും പതിയെ പാടുന്നുവോ!

തിരയിടും മോഹമായിരം ദീപമായ്‌ തെളിയുന്നുവോ,
മിഴിയുതിർക്കുന്ന ജലകണങ്ങളൊരു യമുനയാകുന്നുവോ!

ഒടുവിലാരാവിൻ മാറിൽ വീണലിഞ്ഞു തീരുന്നുവോ,
പ്രിയതമൻ വരും നാളെ,യെന്നൊരു സ്വപ്നം കാണുന്നുവോ..