2010, മേയ് 25

അകലങ്ങള്‍


ഞാന്‍: നീയെന്താ കാണുന്നത്? 

നീ: നമുക്കിടയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന മരുഭൂമി.

ഞാ: സുതാര്യമായ ഈ മനസ്സിലൂടെ നോക്ക്. ഇപ്പോഴോ? മരുഭൂമിയുടെ അതിരുകള്‍ കവിഞ്ഞൊഴുകുന്ന അരുവികള്‍ ഒന്നുചേരുന്നത് കാണുന്നില്ലേ?

നീ: നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ?

ഞാ: അന്യതയുടെ കെട്ടുകള്‍ അഴിക്കൂ. എന്നിട്ട് ആ നന്മ നിറഞ്ഞ കണ്ണുകളിലൂടെ നോക്കൂ. ഇപ്പോഴോ? അന്ധതയുടെ മൂടുപടം നീങ്ങുമ്പോള്‍ നിറയുന്ന തെളിമ നീ കാണുന്നില്ലേ?

നീ: നമുക്കിടയിലെ ദൂരങ്ങള്‍...

ഞാ: ഒപ്പം ഒരിറ്റ് സ്നേഹവും കരുതലും കൂടി കരുതിക്കോളൂ. ഇപ്പോഴും നമുക്കിടയില്‍ ദൂരങ്ങള്‍ കാണുന്നോ?

നീ: ഇല്ല..

 ഞാ: പിന്നെ?

നീ: ഞാന്‍ നീയായ് കഴിഞ്ഞു. ഇനി എനിക്ക് മറ്റൊന്നും കാണെണ്ട.

8 അഭിപ്രായങ്ങൾ:

ഉപാസന || Upasana പറഞ്ഞു...

ഇതുപോലുള്ള ആശയം സൂചിപ്പിക്കുന്ന വരികള്‍ ഒരുപാടുണ്ട്
:-)

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ങൂം... നന്നായിട്ടുണ്ട്‌ അവതരണം..
ഒരു കവിത പോലെ സുന്ദരം.

വിനയന്‍ പറഞ്ഞു...

ഞാന്‍ നീയായ് കഴിഞ്ഞു. ഇനി എനിക്ക് മറ്റൊന്നും കാണെണ്ട!

ഇഷ്ടായി

രഘുനാഥന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്

പട്ടേപ്പാടം റാംജി പറഞ്ഞു...

"നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ"

അകലങ്ങള്‍ കുറയ്ക്കുന്ന തിരിച്ചറിവ്...
നന്നായി.

new പറഞ്ഞു...

നന്നായിട്ടുണ്ട് , തുടര്‍ന്നും എഴുതുക ഇതുപോലുള്ള കാവ്യഭംഗിയുള്ള ശകലങ്ങള്‍

shajitha പറഞ്ഞു...

"നമുക്കിടയില്‍ ഒഴുകി പരക്കുന്ന കടലുകളല്ലേ അവ", athimanoharam

Unknown പറഞ്ഞു...

Merkur 37C Safety Razor Review – Merkur 37C
The casinosites.one Merkur 37c is an excellent short handled DE safety razor. https://deccasino.com/review/merit-casino/ It is more หาเงินออนไลน์ suitable for both heavy and 토토 non-slip hands and is therefore a https://septcasino.com/review/merit-casino/ great option for experienced