2010, ഏപ്രി 6

ഒരു മഴ ചിത്രം

മഴ പെയ്ത് തോര്‍ന്നു..
വരണ്ട മണ്ണിലേക്ക് ആശയായ്‌ അമൃതമായ്‌  ഇറങ്ങി വന്ന വേനല്‍ മഴ. ഇന്ന് തുടി കൊട്ടി പാടി ആടി തിമിര്‍ത്ത് പെയ്തു.
ഇപ്പോള്‍ ശമനതാളം. അങ്ങിങ്ങായ്‌  മുറിഞ്ഞു മുറിഞ്ഞു വിഴുന്ന അവസാന തുള്ളികളുടെ നാദം മാത്രം.
മനം കുളിര്‍ത്ത് കോരിത്തരിച്ച് നില്‍ക്കുന്ന കടുത്ത വേനലിലെ തണുത്ത ഒരു രാവ്.
മഴ മാറിയ മാനത്ത് നിന്ന്‍ നറും നിലാവ് അരിച്ചോഴുകി തുടങ്ങി.
മഴയില്‍ കുളിച്ചീറന്‍ മാറാതെ നിലാവില്‍ പൊതിഞ്ഞു നില്‍കുന്ന രാവ്.
ആയിരം ഉഷ്ണ കാലങ്ങളെ മറക്കാന്‍.. ഒരു രാത്രി മഴ!

6 അഭിപ്രായങ്ങൾ:

anoopkothanalloor പറഞ്ഞു...

ആ മഴയ്ക്ക് നല്ല പുതുമണ്ണിന്റെ ഗന്ദ്ധമാണ്.

ശ്രീ പറഞ്ഞു...

ഒരു രാത്രിമഴ പ്രതീക്ഷിച്ചിരിപ്പാണ്...

സ്നേഹതീരം പറഞ്ഞു...

ഞാനാദ്യമായാണ് ലേഖയുടെ ബ്ലോഗില്‍ വരുന്നത്. എല്ലാ പോസ്റ്റുകളും വളരെ ഇഷ്ടമായി. തീര്‍ച്ചയായും ഇനിയും വരും, പുതിയ പോസ്റ്റുകള്‍ വായിക്കാന്‍. :)

Styphinson Toms പറഞ്ഞു...

ഒരു മഴ നനഞ്ഞ ഫീലിംഗ് . നന്നായിരിക്കുന്നു

the man to walk with പറഞ്ഞു...

mazha ishtaayi

Jishad Cronic പറഞ്ഞു...

നന്നായിട്ടുണ്ട്.