2009, സെപ്റ്റം 23

ക്ഷണം




കൃഷ്ണവര്‍ണ്ണമുകിലോടെ
പീതവര്‍ണ്ണതുകിലോടെ
ചാരുവര്‍ണ്ണവര്‍ണ്ണാഭനേ
ചാരെ വാ നീ, മഥുരാപതേ.

മേരുതന്നെകുടയാക്കി
മാരിതന്നെതടുത്തവനേ
മാരിവില്ലിന്‍ കാന്തിയെഴും
മാരനായ്‌ നീ, വന്നണയൂ.

കാളിന്ദിയില്‍ കനിവാക
കാളിയനെ കൊന്നവനേ
കാലപാശഭീതിയോടെ
ഞാനിരിപ്പൂ, വന്നണയൂ.

മാനിനിമാര്‍മന്നവനേ
മാരചാപംവെന്നവനേ
മായയായ്‌ നീ,യെന്നില്‍ നിന്നും
മായരുതേ, നയനാഭനേ.

മാരിയായ്‌ നീ വന്നണയും
മേടിറങ്ങി വന്നണയും
ആഴിതാണ്ടി വന്നണയും
വന്നണഞ്ഞെന്‍ മാലകറ്റും.

19 അഭിപ്രായങ്ങൾ:

മാണിക്യം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മാണിക്യം പറഞ്ഞു...

കവിത നന്നായി
നല്ല സ്തുതി
ആശംസകളോടെ
മാണിക്യം

ലേഖ പറഞ്ഞു...

:)

രഘുനാഥന്‍ പറഞ്ഞു...

മലയാള ഭാഷ ശരിക്കും വഴങ്ങുന്നല്ലോ ലേഖയ്ക്ക്...!!
(ചിലരുടെ കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ കാന്താരിമുളക് കടിച്ചത് പോലെ എനിക്ക് തോന്നും..പക്ഷെ ഈ കവിതയ്ക് ഒരു മധുരമുണ്ട്..നല്ല വരികള്‍... നല്ല കവിത...ആശംസകള്‍ )

വിനയന്‍ പറഞ്ഞു...

:)

Anil cheleri kumaran പറഞ്ഞു...

good lines..

ലേഖ പറഞ്ഞു...

നന്ദി മാണിക്യം, രഘുനാഥന്‍, വിനയന്‍,കുമാരന്‍..
കണ്ണനു വേണ്ടി എഴുതിയതാണ്‌.. ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം. :)

അരുണ്‍ കരിമുട്ടം പറഞ്ഞു...

നന്നായിരിക്കുന്നു:)

ഷൈജു കോട്ടാത്തല പറഞ്ഞു...

ഏയ്‌ മീര...

ലേഖ പറഞ്ഞു...

നന്ദി അരുണ്‍, ഷൈജു. :) :)

ഷിനില്‍ നെടുങ്ങാട് പറഞ്ഞു...

ഒരു യഥാര്‍ത്ഥ കവിത വായിച്ച സുഖം.മനോഹരമായ വരികള്‍..അവതരണത്തിലെ കയ്യടക്കം. അതിലുപരി വരികളിലെ കാവ്യാത്മകത..!നല്ലൊരു ശ്രമം നടത്തിയിട്ടുണ്ട്..!

ചില കല്ലുകടികള്‍ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.
1.. ക്ഷണം എന്ന തലക്കെട്ട് മാറ്റാമായിരുന്നു. ക്ഷണിക്കല്‍ എന്ന് വ്യക്തമായ അര്‍ത്ഥം വരുന്ന മറ്റെന്തിങ്കിലും !
2. “കൃഷ്ണവര്‍ണ്ണമുകിലോടെ” എന്ന വരികളില്‍,
കാര്‍മേഘത്തിന്റെ നിറമുള്ളവനേ/നിറത്തോടെ എന്ന അര്‍ത്ഥത്തില്‍ കൃഷ്ണവര്‍ണ്ണം ,മുകില്‍ ഇത് രണ്ടും ഒരേ അര്‍ത്ഥം തന്നെയല്ലെ തരുന്നത്..?

ഇതൊഴിച്ചാല്‍ കവിത സുന്ദരം, വായനാസുഖം നല്‍കുന്നത്..

ഭാവുകങ്ങള്‍

ലേഖ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി ഷിനില്‍.

കൃഷ്ണവര്‍ണ്ണം എന്നാല്‍ കറുത്തനിറം എന്നല്ലെ ആയുള്ളൂ? മുകില്‍ എന്നാല്‍ മേഘം. അപ്പോള്‍ കൃഷ്ണവര്‍ണ്ണമുകില്‍ അല്ലേ കാര്‍മേഘം.

തലക്കെട്ടിന്‌ മാറ്റം വരുത്താന്‍ ശ്രമിക്കാം.

ഒരുപാട്‌ നന്ദി. വന്നതിനും അഭിപ്രായം പങ്കുവച്ചതിനും. :)

വയനാടന്‍ പറഞ്ഞു...

കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ......

ഭക്ത്യാദരമായിരിക്കുന്നു വരികൾ.

ലേഖ പറഞ്ഞു...

നന്ദി വയനാടന്‍.. :)

Bijoy പറഞ്ഞു...

Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://lekhayudekavithakal.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

VEERU പറഞ്ഞു...

കൊള്ളം കവിത..പിന്നെന്തേ നിറുത്തിയത്??
കാണാറില്ലല്ലോ !!
എഴുത്ത് തുടരുക ..ആശംസകൾ!!

mukthaRionism പറഞ്ഞു...

നന്നായി

Bijoy പറഞ്ഞു...

Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://lekhayudekavithakal.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus

Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information

ശ്രീ പറഞ്ഞു...

നന്നായിട്ടുണ്ട്