2009, ജൂലൈ 10

എന്റെ കണ്ണുനീരിന്‌

Image Credit

സംസാരസാഗരതിരയിലെന്നോടൊത്ത്‌
പിറവിയെടുത്തോരെന്നാത്മസഖി
നിന്‍ നനവാര്‍ന്ന മിഴികളിലൂടെ ഞാന്‍
അന്നാദ്യമായിട്ടെന്നമ്മേക്കണ്ടു
അമ്മ ചുരത്തിയ പാലിനും മുന്‍പ്‌ ഞാന്‍
നീ തന്ന ലവണാമൃതം നുണഞ്ഞു
പിന്നെയെന്‍ ജീവിതയാത്രയിലുടനീളം
ശ്രുതിമീട്ടി നിന്നു നിന്‍ ശോകതന്തി.


പിച്ച നടന്നു ഞാനിടറി വീഴുമ്പോഴും
അച്ഛന്‍ ചാരെനിന്നകന്നു പോകുമ്പോഴും
കാതുകുത്തീട്ടെന്റെ ചോര ചീറ്റുമ്പോഴും
ചേറില്‍ കളിച്ചെന്നു പരാതി കേള്‍ക്കുമ്പോഴും
സാരമില്ലതൊക്കെയെന്നു ചൊല്ലിയെന്‍
ചാരെയിരുന്നോരെന്നാത്മസഖി.


ഉറ്റവരുടയവര്‍ വിട പറഞ്ഞപ്പോഴും
ഉറ്റചങ്ങാതിക്കൊരല്ലല്‍ വന്നപ്പോഴും
ഉച്ചക്കൊരു പിടി വറ്റിനായ്‌ തേങ്ങുമ്പോഴും
ഉള്ളില്‍ നെരിപ്പോടില്‍ ജ്വാലയുയര്‍ന്നപ്പോഴും
നന്മകളൊരായിരം കാത്തിരിക്കുന്നെന്നെ-
ന്നില്‍ ബോധമുണര്‍ത്തിയെന്നാത്മസഖി.

അഴലില്‍ ഞാനറിയുന്നു നിന്‍ സ്നേഹമെന്നെന്നും
എന്‍ നോവില്‍ മനമുരുകുമാ വാത്സല്യവും
ആരാരുമറിയാതെ ഹൃത്തില്‍ ഞാന്‍ കാത്താലും
നിന്‍ മുന്നിലലിയുന്നുവെന്‍ നൊമ്പരം
അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം.

22 അഭിപ്രായങ്ങൾ:

താരകൻ പറഞ്ഞു...

അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം.ഹാ..! സുന്ദരം.ആശംസകൾ

വിനയന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്!
:)
ഇപ്പോഴാണ്, ബിന്ദു ചേച്ചി പറഞ്ഞതിന്റെ അർത്ഥം മനഃസ്സിലാകുന്നത്!

പാവപ്പെട്ടവൻ പറഞ്ഞു...

മനോഹരം ആശംസകള്‍

the man to walk with പറഞ്ഞു...

ishtaayi

the man to walk with പറഞ്ഞു...

ishtaayi

അരുണ്‍ കരിമുട്ടം പറഞ്ഞു...

നല്ല വരികള്‍..
ഭാവുകങ്ങള്‍

വരവൂരാൻ പറഞ്ഞു...

അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം.

നല്ല വരികൾ

കണ്ണനുണ്ണി പറഞ്ഞു...

പിച്ച നടന്നു ഞാനിടറി വീഴുമ്പോഴും
അച്ഛന്‍ ചാരെനിന്നകന്നു പോകുമ്പോഴും
കാതുകുത്തീട്ടെന്റെ ചോര ചീറ്റുമ്പോഴും
ചേറില്‍ കളിച്ചെന്നു പരാതി കേള്‍ക്കുമ്പോഴും
സാരമില്ലതൊക്കെയെന്നു ചൊല്ലിയെന്‍
ചാരെയിരുന്നോരെന്നാത്മസഖി.


നല്ല വരികള്‍ .. ഇഷ്ടായിട്ടോ

ലേഖ പറഞ്ഞു...

താരകനും വിനയനും പാവപ്പെട്ടവനും the man to walk with -നും അരുണിനും വരബൂരാനും കണ്ണനുണ്ണിക്കും ഒരായിരം നന്ദി.. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം..

ലേഖ പറഞ്ഞു...

കണ്ണീരിന്‌ പകരം ഭഗവാനേ നിരൂപിച്ചാല്‍, അങ്ങനെ മാറ്റി വായിച്ചാല്‍ അവസാന 2 വരികള്‍ യഥാര്‍ത്ഥ "ഭക്തി" യെയാണ്‌ സൂചിപ്പിക്കുനത്‌.. ഇത്‌ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു തന്നതാണ്‌..

ANITHA HARISH പറഞ്ഞു...

നിന്‍ മുന്നിലലിയുന്നുവെന്‍ നൊമ്പരം
അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം.

Faizal Kondotty പറഞ്ഞു...

നന്നായിട്ടുണ്ട്..

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...മനോഹരവും സാന്ദ്രവുമായ കവിത..
ആശംസകള്‍...

Nandini Sijeesh പറഞ്ഞു...

This really touches the heart.Really good work keep it up.

ലേഖ പറഞ്ഞു...

അനിത, ഫൈസല്‍, ഹന്‍ല്ലലത്‌, നന്ദിനീ സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.. :)

വയനാടന്‍ പറഞ്ഞു...

"അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം."
ദൈവത്തിന്റെ വികൃതികളിലെ മധുസൂദനൻ നായരുടെ വരികൾ ഓർമ്മിപ്പിക്കുന്നു
"ഉരുകി നിൻ ആത്മാവിൻ ആഴങ്ങളിൽ വീണു പൊലിയുമ്പൊഴാണെന്റെ സ്വർഗ്ഗം..

നന്നയിരിക്കുന്നു.

Sureshkumar Punjhayil പറഞ്ഞു...

അലിഞ്ഞതിലുരുകി ഞാന്‍ നിന്നില്‍ ലയിക്കണം
നിന്നിലടിഞ്ഞെന്റെ സത്ത്വം മരിക്കണം.

Anginethanneyakatte...!!!

Manoharam, Ashamsakal...!!!

രഘുനാഥന്‍ പറഞ്ഞു...

നല്ല കവിത ...ആശംസകള്‍

ലേഖ പറഞ്ഞു...

വയനാടന്‍.. എനിക്കും ഒരുപാട്‌ ഇഷ്ടമാണ്‌ ആ വരികള്‍.. ആ മഹാകവിയുടെ വരികള്‍ ഓര്‍മ്മിപ്പിക്കാന്‍ എന്റെ വാക്കുകള്‍ക്കായി എന്നറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം.. :)

സുരേഷ്‌ കുമാര്‍.. അങ്ങനെ തന്നെയാകട്ടെ.. നന്ദി..

രഘുനാഥനും നന്ദി.. :)

Anil cheleri kumaran പറഞ്ഞു...

manoharamaayirikkunnu..

Unknown പറഞ്ഞു...

kannuneer nannayi

ലേഖ പറഞ്ഞു...

Many thanks to shree, kumaran and mydreams.. :)