2009, ഏപ്രി 16

സ്വപ്നം

മിഴികളടച്ചു ഞാനിന്നീരാവിലെന്‍ -

സങ്കല്‍പജാലകം തുറന്നിടട്ടെ,

വിദൂരസ്വപ്നങ്ങള്‍ നെയ്ത്‌ നെയ്തെന്‍ -

മനം വര്‍ണ്ണലോകങ്ങള്‍ തീര്‍ത്തിടട്ടെ,

അതിലൂടെ യാത്രയായെന്നാത്മാവും -

നിന്നരികത്തണഞ്ഞ്‌ തേങ്ങിടട്ടെ,

മൃദുലമാം കരങ്ങളാല്‍ നീയെന്നെ തഴുകുമ്പോള്‍ -

എന്‍ ഹൃദയവും പാടിടട്ടെ,

"പ്രണയം മനോഹരം"; അതിന്‍ ലോലമാം -

വിസ്ത്രതിയില്‍ ഞാനെന്നെ മറന്നിടട്ടെ.

9 അഭിപ്രായങ്ങള്‍:

the man to walk with പറഞ്ഞു...

nannayi..

പാവപ്പെട്ടവന്‍ പറഞ്ഞു...

"പ്രണയം മനോഹരം"; അതിന്‍ ലോലമാം -
വിസ്ത്രതിയില്‍ ഞാനെന്നെ മറന്നിടട്ടെ.

പ്രണയത്തില്‍ മാത്രമേ നമുക്ക് എല്ലാം മറക്കാന്‍ കഴിയു .
നല്ല വരികള്‍ വളരെ ഇഷ്ടമായി
പ്രിയം നിറഞ്ഞ ആശംസകള്‍

കുമാരന്‍ പറഞ്ഞു...

"പ്രണയം മനോഹരം"; അതിന്‍ ലോലമാം -

വിസ്ത്രതിയില്‍ ഞാനെന്നെ മറന്നിടട്ടെ.

.............എന്‍ ഹൃദയവും പാടിടട്ടെ,

lakshmy പറഞ്ഞു...

:)

KRISHNANUNNI പറഞ്ഞു...

പ്രണയമയോന്മുഖപ്രഭാതം!

കുറച്ചു വരികളിലൂടെ തന്നെ പ്രണയത്തിൻ സങ്കൽപ്പലോകത്തിൽ കൊണ്ടുപോകാൻ കഴിഞ്ഞു...

ഇനിയും എഴുതൂ..

hAnLLaLaTh പറഞ്ഞു...

പ്രണയത്താല്‍ എല്ലാം മറന്നിടാം...

സുജീഷ് നെല്ലിക്കാട്ടില്‍ പറഞ്ഞു...

പ്രണയം മനോഹരം
NICE LINE

ശ്രീ പറഞ്ഞു...

വരികള്‍ നന്നായിട്ടുണ്ട്

കുമാരന്‍ | kumaran പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.