2009, ഏപ്രി 1

നന്ദിതയ്ക്ക്‌.. സ്നേഹപൂര്‍വം!




വായിച്ചു മടക്കിയ പുസ്തകത്താളിലൊക്കെയും വേദന,
അസഹ്യമായ്‌, നീ എന്നെ കൈയൊഴിയുക!
നിന്നിലെ അസ്വാസ്ഥ്യങ്ങള്‍ എന്നില്‍ നീറി പടരാതിരിക്കട്ടെ
ഞാന്‍ നിന്നെ അറിയാതിരിക്കട്ടെ, നിന്നില്‍ അലിയാതെയും.

നിന്‍ പകലിരവുകളില്‍ ഞാന്‍ എന്നെ സങ്കല്‍പിച്ചു;
ഭയാനകം! ഞാന്‍ നീയായി മാറുമെന്നോ?
വേണ്ട! മൃതിയുടെ കരങ്ങളില്‍ എനിക്ക്‌ സ്വയമലിയേണ്ട!
നിന്നേയും നിന്‍ വാക്കുകളേയും കടന്ന് ഞാന്‍ പോയീടട്ടെ!
മാപ്പെനിക്കേകുക, ഞാന്‍ നീ തന്നെ എന്നറിയുന്നുവെങ്കിലും,
മാപ്പെനിക്കേകുക,എന്‍ സഖി ഞാന്‍ തിരിഞ്ഞു നട കൊള്ളട്ടെ;

ജീവിതത്തിന്‍ മരുപച്ചയിലേക്ക്‌ ഞാന്‍ നിന്നേയും കൂട്ടട്ടെ?
വരുന്നോ എന്റെ കൂടെ? നീ കാണാന്‍ മറന്ന -
മരതകക്കാഴ്ചകള്‍ ഞനിന്നേകാം...
തിരിച്ചു പോരുമോ നീ ഒരിക്കല്‍ കൂടി?
എന്‍ ജീവനും സ്വപ്നങ്ങളും കൂടി ഞാന്‍ നിനക്കേകാം...

11 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു

Nikhil പറഞ്ഞു...

ഹേയ്, ഇതു ഞാനറിഞില്ല. ആരും പറഞുമില്ല.
നന്നായിട്ടുണ്ട്.

Raveesh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ആർപീയാർ | RPR പറഞ്ഞു...

നന്ദിത കൂട്ടുകാരിയാണോ?...
നന്നായിട്ടുണ്ട്. തുടരുക

(കമന്റ് ഓപ്ഷനിലെ വേർഡ് വെരിഫികേഷൻ മാറ്റിയിരുന്നെങ്കിൽ കുറച്ച് സൌകര്യമായിരുന്നു)

ആശംസകൾ

പാറുക്കുട്ടി പറഞ്ഞു...

കൊള്ളാമല്ലോ

പാവപ്പെട്ടവൻ പറഞ്ഞു...

മനോഹരം
ആത്മാര്‍ത്ഥമായ ആശംസകള്‍

Unknown പറഞ്ഞു...

നന്നായിരിക്കുന്നു

ലേഖ പറഞ്ഞു...

അഭിപ്രായങ്ങള്‍ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി..

നന്ദിത കൂട്ടുകാരി അല്ല. കവയിത്രി നന്ദിത കെ എസ്‌.

നന്ദി നിഖില്‍.... :)ബ്ലോഗ്‌ തുടങ്ങിയിട്ട്‌ കുറച്ച്‌ നാളായി..

വിനയന്‍ പറഞ്ഞു...

"മാപ്പെനിക്കേകുക, ഞാന്‍ നീ തന്നെ എന്നറിയുന്നുവെങ്കിലും"
മനോഹരം... നന്നായിട്ടുണ്ട്...

സബിതാബാല പറഞ്ഞു...

othiri ishtamaayi

ലേഖ പറഞ്ഞു...

വിനയാ, സബിതാ നന്ദി..